Advertisement

തൃക്കാക്കരയിലെ എൽഡിഎഫ് പ്രചാരണത്തിന് ഡിസിസി സെക്രട്ടറി!

May 7, 2022
Google News 2 minutes Read
jo 3

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിൽ ഡിസിസി സെക്രട്ടറി എംബി മുരളീധരൻ. ഡിസിസി സെക്രട്ടറി തനിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. എൽഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിൽ എംബി മുരളീധരന് വിശ്വാസമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പ്രചാരണത്തിനിറങ്ങിയത്. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വത്തിൽ എംബി മുരളീധരൻ
നേരത്തേ എതിർപ്പ് ഉന്നയിച്ചിരുന്നു. വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള പലരും തനിക്ക് പിന്തുണയുമായെത്തും.

വിവാദങ്ങളോട് പ്രതികരിക്കാനില്ല. ആരോപണങ്ങളിൽ നിന്ന് സിപിഐഎം ഒളിച്ചോടില്ല. ഉന്നയിക്കുന്നവർക്ക് നേരെ ആരോപണം തിരിച്ചടിക്കും. താൻ മുന്നോട്ട് വെയ്ക്കുന്നത് പോസിറ്റീവ് പൊളിറ്റിക്സാണ്. സിൽവർ ലൈൻ ഉൾപ്പടെയുള്ള സർക്കാരിന്റെ എല്ലാ വികസന പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാവുമെന്ന് ട്വന്റിഫോർ എൻകൗണ്ടറിൽ ഡോ. ജോ ജോസഫ് വ്യക്തമാക്കി.

Read Also : തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി ആരെന്ന് നാളെ അറിയാം

തൃക്കാക്കരയില്‍ സിപിഐഎം ടിക്കറ്റില്‍ മത്സരിക്കുന്ന ജോ ജോസഫ് സമുദായത്തിന്റെ സ്ഥാനാര്‍ത്ഥിയല്ല മറിച്ച് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രം​ഗത്തെത്തിയിരുന്നു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചുവെന്നാണ് വി ഡി സതീശന്റെ വാദം. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് ഒരു യുഡിഎഫ് നേതാവും പറഞ്ഞിട്ടില്ല. സഭയുടെ ചിഹ്നത്തിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വാര്‍ത്താ സമ്മേളനം നടത്തി. സഭയെ വലിച്ചിഴച്ചത് മന്ത്രി പി രാജീവാണ്. സിപിഐഎം ജില്ലാ സെക്രട്ടറിയും മന്ത്രിയും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥിയെ മാറ്റിയതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Story Highlights: DCC secretary for LDF campaign in Thrikkakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here