Advertisement

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് സത്വര നടപടി: മന്ത്രി

May 7, 2022
1 minute Read

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ സംഘടനകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുമെന്ന് മന്ത്രി വി.ശിവൻകുട്ടി. 2012ന് ശേഷം ആരംഭിച്ച പ്രീ പ്രൈമറി മേഖലയുടെ അംഗീകാരവും അധ്യാപകരുടെ വേതനവും ഉപ്പെടെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയ തീരുമാനം കൈക്കൊണ്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങളിൽ സ്ഥിരാധ്യാപകരെ നിയമിക്കും, ഹയർ സെക്കണ്ടറി അധ്യാപകരുടെ സ്ഥലമാറ്റം ഉണ്ടാകും, ഖാദർ കമ്മീഷൻ റിപ്പോർട്ട് അപാകതകളില്ലാതെ നടപ്പിലാക്കും. അധ്യാപകരുടെ മൂല്യനിർണ്ണയ പ്രതിഫലം വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ അക്കാദമിക് കാര്യങ്ങളിൽ നല്ല ഊന്നൽ നൽകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് അധ്യാപകരുടെ പൂർണ്ണ സഹകരണം മന്ത്രി അഭ്യർത്ഥിച്ചു.

Story Highlights: immediate action on problems in education sector minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top