Advertisement

ഇന്ത്യയുടെ വിൻഡീസ് പര്യടനം ജൂലായ് 22 മുതൽ

May 7, 2022
Google News 2 minutes Read

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ. അഞ്ച് ടി-20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. ടി-20 മത്സരങ്ങൾ മൂന്ന് സ്റ്റേഡിയങ്ങളിലായാണ്. അവസാന രണ്ട് ടി-20 മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ്.

ജൂലായ് 22, 24, 27 തീയതികളിലാവും ഏകദിന മത്സരങ്ങൾ. 29ന് ആദ്യ ടി-20 നടക്കും. പുതുതായി നിർമിച്ച ബ്രയാൻ ചാൾസ് ലാറ സ്റ്റേഡിയത്തിലാവും മത്സരം. ഓഗസ്റ്റ് 1, 2 തീയതികളിലായ സെൻ്റ് കിറ്റ്സ് ആൻഡ് നെവിസിലെ വാർണർ പാർക്കിൽ അടുത്ത രണ്ട് മത്സരങ്ങൾ നടക്കും. ഓഗസ്റ്റ് 6, 7 തീയതികളിൽ ഫ്ലോറിഡയിലെ ഫോർട്ട് ലോഡെർഡെയിലിലാവും അവസാനത്തെ രണ്ട് മത്സരങ്ങൾ.

ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ജൂലായ് 18നാണ് ഇന്ത്യൻ ടീം ട്രിനിഡാഡിലേക്ക് തിരിക്കുക.

Story Highlights: india west indies tour july

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here