ലൈഫ് പദ്ധതി; ഇതുവരെ നിർമ്മിച്ചത് 2,79,465 വീടുകളെന്ന് മന്ത്രി എം വി ഗോവിന്ദൻ

ലൈഫ് പദ്ധതിയിൽ ഇതുവരെ 2,79,465 വീടുകൾ നിർമ്മിച്ചെന്നും ഇതിനായി ചെലവിട്ടത് 9256 കോടി രൂപയാണെന്നും തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ഇതുവരെയുള്ള കണക്കനുസരിച്ച് പൊതുവിഭാഗത്തിൽ 1,81,118, പട്ടികജാതി വിഭാഗത്തിൽ 66,665, പട്ടികവർഗ വിഭാഗത്തിൽ 25,015, മത്സ്യത്തൊഴിലാളി വിഭാഗത്തിൽ 6,667 എന്നിങ്ങനെ വീടുകളാണ് നിർമ്മിച്ചുനൽകിയത്.
Read Also : ലൈഫ് മിഷനിൽ നിന്ന് സ്വയം ഒഴിഞ്ഞതാണ്; ഹാബിറ്റാറ്റ് പദ്ധതിയിലെ കൺസൾട്ടൻസി മാത്രം; വിശദീകരണവുമായി ചെയർമാൻ
ഭൂരഹിത ഭവനരഹിതരുടെ കിടപ്പാടമെന്ന സ്വപ്‌നം സാക്ഷാൽക്കരിക്കലാണ് പദ്ധതിയുടെ മൂന്നാംഘട്ട ലക്ഷ്യം. ഇതിനായുള്ള മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. 25 കോടിയോളം രൂപയും 997 സെന്റ് സ്ഥലവും സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി എം വി ഗോവിന്ദൻ വ്യക്തമാക്കി.
സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വെച്ചു കൊടുക്കാനും തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കാനും സംവിധാനം ഒരുക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ദൗത്യമാണ് ലൈഫ്മിഷന്‍. കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിച്ചിരുന്നു.
Story Highlights: Life mission; 2,79,465 houses have been constructed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here