ഗൃഹനാഥനെ വെട്ടുകത്തികൊണ്ട് ആക്രമിച്ചയാൾ പിടിയിൽ; ആക്രമണത്തിന് പിന്നിൽ വെട്ടേറ്റയാളുടെ മകനുമായുള്ള തർക്കം

ഗൃഹനാഥനെ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്തെ അഞ്ചലിലാണ് സംഭവം. അറയ്ക്കൽ ചാവറയത്തു മേലതിൽ വീട്ടിൽ മോഹനനാണ് (61) അറസ്റ്റിലായത്. അറയ്ക്കൽ സ്വദേശിയായ ജിത്തു ഭവനിൽ ബാബുവിനെയാണ് (54 ) ഇയാൾ ആക്രമിച്ചത്. ഈ മാസം അഞ്ചാംതീയതി വൈകിട്ട് 6.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Read Also : പിതാവ് ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മകൾ; അറസ്റ്റ്
ബാബുവും മോഹനന്റെ മകനും തമ്മിൽ പൊലിക്കോട് ക്ഷേത്രത്തിലെ ഉത്സവദിവസം വഴക്കുണ്ടായിരുന്നു. അതിന്റെ വിരോധം മൂലം മോഹനൻ, ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന ബാബുവിനെ കരുപ്പോട്ടിക്കോണം പാലത്തിനടത്തുവച്ച് അരയിൽ തൂക്കിയിട്ടിരുന്ന വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. അഞ്ചൽ ഇൻസ്പെക്ടർ കെ.ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Story Highlights: Man arrested for assaulting Fifty-four years old man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here