പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം കാഞ്ഞിരമറ്റത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. മുളന്തുരുത്തി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് വീടിന്റെ ടറസിന് മുകളില്‍ കൃഷ്ണപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഒരു ആത്മഹത്യ കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലുള്ള കുടുംബ പ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Story Highlights: The Plus One student was found burnt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here