Advertisement

വനിതാ ടി-20 ചലഞ്ച്; പങ്കെടുക്കുക 12 വിദേശ താരങ്ങൾ

May 7, 2022
1 minute Read

ഇക്കൊല്ലത്തെ വനിതാ ടി-20 ചലഞ്ചിൽ പങ്കെടുക്കുക 12 വിദേശ താരങ്ങൾ. ഇംഗ്ലണ്ട് താരങ്ങളായ ഹെതർ നൈറ്റ്, ബൗളർ സോഫി എക്ലസ്റ്റൺ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ ലോറ വോൾവാർട്ട്, മരിസൻ കാപ്പ് തുടങ്ങിയവരൊക്കെ ടൂർണമെൻ്റിൽ കളിക്കും. ഓസ്ട്രേലിയയിൽ നിന്ന് ബൗളർ അലന കിംഗ് മാത്രമാണ് കളിക്കുക.

മെയ് 23 മുതലാണ് വനിതാ ടി-20 ചലഞ്ച് നടക്കുക. ഫൈനൽ മെയ് 28നു കളിക്കും. പൂനെ എംസിഎ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. മൂന്ന് ടീമുകളാണ് ടൂർണമെൻ്റിൽ കളിക്കുക. അടുത്ത വർഷം മുതൽ 6 ടീമുകളടങ്ങുന്ന വനിതാ ഐപിഎൽ നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

Story Highlights: womens t20 challenge 12 foreign players

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top