അതിർത്തി കടന്ന് പാകിസ്താൻ ഭാഗത്ത് നിന്ന് ഡ്രോൺ; വെടിയുതിർത്ത് സൈന്യം

അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്ന ഡ്രോണിന് നേരെ വെടിയുതിർത്ത് ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. ജമ്മുവിലെ അർണിയയിലാണ് പാകിസ്താൻ ഭാഗത്തുനിന്നും അതിർത്തി കടന്നെത്തിയ ഡ്രോണിന് നേരെ ബിഎസ്എഫ് എട്ട് റൗണ്ട് വെടിയുതിർത്തത്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സൈന്യം കൂടുതൽ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ മാസം പഞ്ചാബിലെ അമൃത്സറിൽ പാകിസ്താനിൽ നിന്ന് വന്ന ഡ്രോൺ ബിഎസ്എഫ് വെടിവെച്ചിട്ടിരുന്നു. നേരത്തെയും സമാനമായ രീതിയിൽ ഇന്ത്യാ പാക് അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടായിരുന്നു. ദുരൂഹ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട ഡ്രോണുകൾ സൈന്യം വെടിവെച്ചിട്ടതും നേരത്തെ പുറത്ത് വന്നു.
അതിനിടെ, ജമ്മുവിലെ രജൗരി ജില്ലയിലെ ലാം സെക്ടറിൽ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചു.
Story Highlights: Drone detected from Pakistan repulsed by BSF in jammu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here