Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 08-05-2022)

May 8, 2022
1 minute Read
may 8 news round up

രാജ്യത്തെ മൂന്നിൽ ഒന്ന് സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാകുന്നു : പഠന റിപ്പോർട്ട് ( may 8 news round up )

രാജ്യത്തെ മൂന്നിൽ ഒന്ന് സ്ത്രീകൾ ശാരീരികമോ, ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്ന് പഠന റിപ്പോർട്ട്. ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിലാണ് കണ്ടെത്തൽ. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.

‘ഒരുമിച്ച് നടന്നാൽ സ്വവർഗാനുരാഗികളാക്കും’; നഴ്‌സിംഗ് കോളജ് വൈസ് പ്രിൻസിപ്പളിനെതിരെ ഗുരുതര ആരോപണം

ചേർത്തല എസ് എച്ച് നഴ്സിം​ഗ് കോളജിനെതിരെ ​ഗുരുതര ആരോപണവുമായി നഴ്സിങ് വിദ്യാർത്ഥിനികൾ രം​ഗത്ത്. നഴ്സിങ് കൗൺസിലിനാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. കോളജ് വൈസ് പ്രിൻസിപ്പൽ ലൈം​ഗികമായി അധിക്ഷേപിച്ചെന്നാണ് വിദ്യാർത്ഥിനികളുടെ പരാതി. ഒരുമിച്ച് നടക്കുന്നവരെ സ്വവർ​ഗാനുരാ​ഗികളെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ്.

തൃക്കാക്കരയിൽ ലൗ ജിഹാദ് ചർച്ചയാകുമെന്ന് ബിജെപി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും വിഷയമാകുമെന്ന് ബി.ജെപി. ഇരു മുന്നണികളും ഭീകരർക്കൊപ്പമാണെന്നും സഭാവോട്ട് ബിജെപിക്ക് ലഭിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിൽ വികസന മുദ്യാവാക്യമാണ് താൻ ഉയർത്തിപ്പിടിക്കുന്നതെന്ന് ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ പറഞ്ഞു. സിൽവർ ലൈൻ തൃക്കാക്കരയിൽ ചർച്ചയാവും. കേരള സർക്കാരിന്റെ സാമ്പത്തിക ബാധ്യതയും മോദി സർക്കാരിന്റെ നയങ്ങളുമാവും ഇവിടെ ചർച്ച ചെയ്യപ്പെടുകയെന്നും എൻഡിഎ സ്ഥാനാർത്ഥി വ്യക്തമാക്കി.

എൽഡിഎഫിന് സ്ഥാനാർത്ഥി ക്ഷാമമെന്ന് മുസ്ലിംലീ​ഗ്

എൽഡിഎഫിന് സ്ഥാനാർത്ഥി ക്ഷാമമാണെന്നും ക്രൈസ്തവ സഭകൾ രാഷ്ട്രീയത്തിൽ ഇടപെടുമെന്ന് താൻ കരുതുന്നില്ലെന്നും മുസ്ലിം​ലീ​ഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ. യുഡിഎഫിന്റെ ശക്തമായ മണ്ഡലമായ തൃക്കാക്കരയിൽ വിജയം ഉറപ്പാണ്. ഉമ തോമസ് മണ്ഡലത്തിന് അനുയോജ്യയായ സ്ഥാനാർത്ഥിയാണ്.

തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായി എ.എൻ രാധാകൃഷ്ണൻ; ഔദ്യോഗിക പ്രഖ്യാപനം വന്നു

തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. എ.എൻ രാധാകൃഷ്ണനാണ് സ്ഥാനാർത്ഥി.

ഉപതെരഞ്ഞെടുപ്പ് കെ റെയിലിനെതിരായ വിലയിരുത്തലെന്ന് വിഡി സതീശൻ

കെ റെയിലിന് എതിരായ വിധിയെഴുത്താവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന പദ്ധതിയാണ് കെ റെയിലെന്ന് തൃക്കാക്കരയിലെ വോട്ടർമാർ തിരിച്ചറിയും. ‌‌‌എറണാകുളം ജില്ലയിലെ യുഡിഎഫ് നടത്തിയ വികസനങ്ങളും എൽഡിഎഫിന്റെ വികസന വിരുദ്ധതയും തുറന്ന് കാട്ടാനാണ് ശ്രമിക്കുന്നത്.

ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇരട്ട ചുഴലി

ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇരട്ട ചുഴലി രൂപപ്പെട്ടു. അസാനി ചുഴലിക്കാറ്റും കരിം ചുഴലിക്കാറ്റുമാണ് രൂപപ്പെട്ടത്. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ‘അസാനി’. ശ്രീലങ്കയാണ് അസാനി എന്ന പേര് നിർദ്ദേശിച്ചത്. അസാനി എന്ന വാക്കിനർത്ഥം ‘ഉഗ്രകോപി’ എന്നാണ്.

പൂരം പൊടിപൂരം: സാമ്പിള്‍ വെടിക്കെട്ട് രാത്രി; നഗരത്തില്‍ ഗതാഗത നിയന്ത്രണം

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂര ലഹരിയില്‍ നാടും നഗരവും. പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും സാമ്പിള്‍ വെടിക്കെട്ട് നടത്തും. സ്വരാജ് റൗണ്ടില്‍ വെടിക്കെട്ട് കാണാന്‍ ആളെ പ്രവേശിപ്പിക്കുന്നതിന് ഇത്തവണ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പിള്‍ വെടിക്കെട്ടിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ വൈകിട്ട് മൂന്ന് മണിമുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.

Story Highlights: may 8 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top