മദേഴ്സ് ഡേയിൽ അമ്മയെക്കുറിച്ച് രണ്ടുവരിയുമായി വിഡി സതീശൻ

മദേഴ്സ് ഡേയിൽ അമ്മയെക്കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അമ്മയെപ്പറ്റി ഹൃദയത്തെ സ്പർശിക്കുന്ന രണ്ട് വാചകങ്ങൾ മാത്രമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. വിഡി സതീശന്റെ അമ്മ വി. വിലാസിനി ഏറെക്കാലം മുമ്പ് മരണപ്പെട്ടതാണ്. താൻ ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ജീവിതം അമ്മയുടേതാണെന്ന് അദ്ദേഹം പറയുന്നു. എല്ലാ അമ്മമാരോടും കരുതലും ആദരവും ഉണ്ടാകണമന്ന് സൂചിപ്പിച്ചാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Read Also : ഉപതെരഞ്ഞെടുപ്പ് കെ റെയിലിനെതിരായ വിലയിരുത്തലെന്ന് വിഡി സതീശൻ
“ഞാൻ കണ്ട ഏറ്റവും വലിയ ജീവിതവും ഞാൻ വായിച്ച മഹത്തായ പുസ്തകവും എന്റെ അമ്മയാണ്. എല്ലാ അമ്മമാരോടും സ്നേഹവും കരുതലും ആദരവും ഉണ്ടാകണം. മാതൃ ദിനാശംസകൾ”. – വിഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
എറണാകുളം ജില്ലയിലെ നെട്ടൂരിലുള്ള വടശ്ശേരി ദാമോദര മേനോനും വി. വിലാസിനിയമ്മയുമാണ് വിഡി സതീശന്റെ മാതാപിതാക്കൾ. നെട്ടൂർ എസ്.വി.യു.പി സ്കൂളിലാണ് വിഡി സതീശൻ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് സതീശന്റെ രാഷ്ട്രീയപ്രവേശനം.
Story Highlights: VD Satheesan writes two lines about his mother on Mother’s Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here