Advertisement

കോൺ​​ഗ്രസിൽ യുവാക്കൾക്ക് കൂടുതൽ പരി​ഗണന വേണം; ആവശ്യം ചിന്തൻ ശിബിർ ഉപസമിതിയിൽ

May 8, 2022
Google News 2 minutes Read
SONIYA

യുവാക്കൾക്ക് കൂടുതൽ പരി​ഗണന നൽകണമെന്ന് കോൺ​​ഗ്രസിന്റെ ചിന്തൻ ശിബിർ ഉപസമിതിയിൽ ആവശ്യം. കോൺ​ഗ്രസ് പാർട്ടിയുടെ എല്ലാ സമിതികളിലും കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തണമെന്നാണ് യുവവിഭാ​ഗം ഉപസമിതിയുടെ ആവശ്യം. 45 വയസിന് താഴെയുള്ളവരെ കമ്മിറ്റികളുടെ നേതൃത്വം ഏൽപ്പിക്കണമെന്ന നിർദേശമാണ് ഉയർന്നുവന്നത്. ചിന്തൻ ശിബിറിനായി രൂപീകരിച്ച ഉപസമിതി റിപ്പോർട്ട് നാളെ സോണിയാ ​ഗാന്ധിക്ക് കൈമാറും. രൺവീർ ബ്രാർ കൺവീനറായ യുവവിഭാ​ഗം ഉപസമിതിയുടേതാണ് റിപ്പോർട്ട്.

രാജസ്ഥാനിലെ ഉദയ്പൂരിൽ വെള്ളിയാഴ്ച തുടങ്ങുന്ന കോൺഗ്രസ് ചിന്തൻ ശിബിറിന് മുന്നോടിയായാണ് വിവിധ സമിതികൾ ഇന്ന് യോഗം ചേർന്നത്. പല മേഖലകളിലായി ആറ് സമിതികളാണ് രൂപീകരിച്ചത്. രാഷ്ട്രീയം, സംഘടന, സാമൂഹിക നീതിയും ശാക്തീകരണവും, സാമ്പത്തികം, യുവജന ക്ഷേമം, കാർഷിക മേഖല എന്നിങ്ങനെ ആറ് വിഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. സമിതികൾ നൽകുന്ന നിർദേശങ്ങൾ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി പരിശോധിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടന്ന ചർച്ചകളുടെ വിശദാംശങ്ങളും സോണിയ ഗാന്ധിക്ക് കൈമാറും.

Read Also : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ്; എംപവർ കമ്മിറ്റിയുമായി കോൺഗ്രസ്

നാളെ സമിതി അധ്യക്ഷന്മാരുമായി സോണിയാഗന്ധി ചർച്ച നടത്തിയാകും ചിന്തൻ ശിബിർ അജൻഡയ്ക്ക് അന്തിമ രൂപം നൽകുക. അജൻഡ ചർച്ച ചെയ്യാൻ പ്രവർത്തക സമിതിയും തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽഗാന്ധി ഭാരത പര്യടനം നടത്തണമെന്ന് രാഷ്‌ട്രീയ സംഘടനാ സമിതി അം​ഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജംബോ കമ്മിറ്റികൾ ഒഴിവാക്കണമെന്ന നിർദേശമാണ് സംഘടന കാര്യസമിതിയിൽ രമേശ് ചെന്നിത്തല ഉന്നയിച്ചത്.

Story Highlights: Young people need more consideration in Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here