താജ് മഹലിലെ 22 മുറികളും തുറക്കണമെന്ന് ഹര്‍ജി
താജ് മഹലിന്റെ 22 മുറികളും തുറക്കണമെന്നും, ചരിത്ര നിര്‍മിതിയുടെ നിജസ്ഥിതി അറിയണമെന്നും കോടതിയില്‍ ഹര്‍ജി. അലഹബാദ് ഹൈക്കോടതിയിലാണ് സത്യമെന്ത് തന്നെയായാലും താജ് മഹലിന്റെ 22 മുറികളും തുറക്കണമെന്ന ഹര്‍ജി എത്തിയത്. ബിജെപിയുടെ അയോധ്യ യൂണിറ്റ് മീഡിയ ഇന്‍ ചാര്‍ജായ രജനീഷ് സിംഗാണ് റിട്ട് ഹര്‍ജിയുമായി ലഖ്‌നൗ ബെഞ്ചിനെ സമീപിച്ചത്.ചരിത്ര സ്മാരകത്തിന്റെ അടഞ്ഞുകിടക്കുന്ന 22 മുറികളും തുറക്കണമെന്നും, സത്യമെന്ത് തന്നെയായാലും അത് കാണാന്‍ കഴിയണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രജനീഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. റാം പ്രകാശ് ശുക്ല, രുദ്ര വിക്രം സിംഗ് തുടങ്ങിയ തന്റെ അഭിഭാഷകര്‍ വഴിയാണ് രജനീഷ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രജിസ്ട്രി പാസാക്കിയ ശേഷം ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും.
താജ് മഹല്‍, ഫത്തേപൂര്‍ സിക്രി, ആഗ്ര ഫോര്‍ട്ട്, ഇത്തിമാദു ദൗളയുടെ ശവകുടീരം തുടങ്ങിയ ചരിത്ര സ്മാരകങ്ങള്‍ക്ക് ദേശീയ പ്രാതിനിധ്യ പ്രഖ്യാപനത്തിന്റെ പിന്‍ബലമുള്ള 1951ലെ നിയമത്തിന്റെയും, 1958 ലെ ആന്‍ഷ്യന്റ് മോനുമെന്റ്‌സ് ആന്റ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്റ് റിമൈന്‍സിന്റെയും പരിരക്ഷ എടുത്തുകളയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് താജ് മഹല്‍.
Story Highlights: Petition seeks reopening of 22 rooms in Taj Mahal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here