Advertisement

മൊബൈൽ നിരക്ക് വർദ്ധനവ്, ഉപയോക്താക്കളുടെ കൊഴിഞ്ഞ് പോക്ക്; പക്ഷെ ജിയോയ്ക്ക് 4,173 കോടി ലാഭം…

May 9, 2022
Google News 2 minutes Read

ടെലികോം കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചതും ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കും വാർത്തകളിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ രാജ്യത്തെ തന്നെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്ക് മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ വൻ നേട്ടമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം അവസാനത്തിൽ ജിയോ തങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചിരുന്നു. ഇതാണ് നാലാം പാദത്തിൽ ജിയോയെ തുണച്ചതെന്നാണ് വിലയിരുത്തൽ. മുൻവർഷം നാലാം പാദത്തിൽ രേഖപ്പെടുത്തിയ 3,360 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം നാലാം പാദത്തിൽ കമ്പനിയുടെ ലാഭം 24 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. അതായത് 4,173 കോടി രൂപ.

ഇപ്പോൾ ജിയോയുടെ മൊത്ത പ്രവർത്തന വരുമാനം 20.4 ശതമാനമായാണ് വർധിച്ചിരിക്കുന്നത്. അതായത് 20,901 കോടി രൂപ. മുൻ വർഷം ഇതേ കാലയളവിലെ 17,358 കോടി രൂപയായിരുന്നു പ്രവർത്തന വരുമാനം. നാലാം പാദത്തിൽ ഒരു ഉപയോക്താവിൽ നിന്നു ലഭിക്കുന്ന പ്രതിമാസ വരുമാനം 167.6 രൂപയായും ഉയർന്നു. അത് കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 21.3 ശതമാനവും കഴിഞ്ഞ പാദത്തേക്കാൾ 10.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

രാജ്യത്തെ 60 ലക്ഷത്തിലധികം വീടുകളിലാണ് റിലയൻസ് ജിയോ സേവനമുള്ളത്. രാജ്യത്തെ ഒന്നാം നമ്പർ എഫ്‌ടിടിഎച്ച് സേവന ദാതാവെന്ന അംഗീകാരവും ജിയോ സ്വന്തമാക്കി. ലോവർ എൻഡ് പ്ലാനുകളിലേക്ക് പോകുന്ന ഉപയോക്താക്കൾക്ക് ലാഭകരമായ സേവനം വാഗ്ദാനം ചെയ്യുന്നതിനായി ജിയോ ഫൈബർ അടുത്തിടെ എന്റർടൈൻമെന്റ് ബോണൻസ പ്ലാനുകളും അവതരിപ്പിച്ചിരുന്നു. 23 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഒന്നിലധികം നഗരങ്ങളിൽ 5ജി സേവനങ്ങൾ തുടങ്ങാനും കമ്പനി തയാറെടുക്കുകയാണ്.

Story Highlights: Reliance Jio Q4 net profit up nearly 24% on-year to Rs 4,174 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here