ജന്മദിനത്തിൽ സുഹൃത്തിന് ശൗചാലയം സമ്മാനം നൽകി റയാൻ റെയ്നോൾഡ്സ്: വിഡിയോ

സുഹൃത്തിന് ശൗചാലയം സമ്മാനമായി നൽകി ബോളിവുഡ് നടൻ റയാൻ റെയ്നോൾഡ്സ്. വെൽഷ് ഫുട്ബോൾ ലീഗ് ടീം റെക്സം എഫ്സിയുടെ ഉടമയായ റോബ് മക്കെൽഹെന്നിയ്ക്കാണ് നടൻ ശൗചാലയം സമ്മാനം നൽകിയത്. ക്ലബിൻ്റെ സ്റ്റേഡിയത്തിൽ തന്നെയാണ് മക്കെൽഹെന്നിയ്ക്കുള്ള ശൗചായലം. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ റയാൻ തന്നെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റയാൻ റെയ്നോൾഡ്സും റോബ് മക്കെൽഹെന്നിയും ചേർന്ന് ക്ലബ് ഏറ്റെടുത്തിരുന്നു. ഏപ്രിൽ 15ന് റയാൻ പങ്കുവച്ച ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്.
റയാൻ ഒരു ചെറിയ റിബൺ മുറിയ്ക്കുന്നത് വിഡിയോയിൽ കാണാം. മക്കെൽഹെന്നിയുടെ മുഖം കൊത്തിയ ഒരു സ്വർണ ഫലകം ശൗചാലയത്തിൻ്റെ മതിലിൽ കാണാം. ഫലകത്തിൽ ഇദ്ദേഹത്തിൻ്റെ പേരും ജന്മ സ്ഥലവും കൊത്തിവച്ചിരിക്കുന്നു. ശൗചാലയം മക്കെൽഹെന്നിയ്ക്ക് സമർപ്പിക്കുന്നു എന്നും ഫലകത്തിലുണ്ട്. മക്കെൽഹെന്നിക്കായി ഒരു ചെറിയ പ്രഭാഷണവും റയാൻ റെയ്നോൾഡ്സ് നടത്തുന്നു.
Story Highlights: ryan reynolds gift toilet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here