Advertisement

ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം; അമ്മയും രണ്ട് മക്കളും മരിച്ചു

May 9, 2022
1 minute Read
three killed in cloudburst in Kashmir

ജമ്മുകശ്മീരില്‍ ബുഡ്ഗാമിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ അമ്മയും രണ്ട് മക്കളും മരിച്ചു. ചന്ദപോര ഗ്രാമത്തിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഖ്വാദയ് സ്വദേശികളായ ബൂരി ബീഗം(45) മക്കളായ
മുഹമ്മദ് റയീസ് മന്‍സൂരി (21), കൈസ് മന്‍സൂരി (17) എന്നിവരാണ് മരിച്ചത്. ഇവര്‍ മേഘവിസ്‌ഫോടനമുണ്ടായ പ്രദേശത്തെ ഒരു ഇഷ്ടിക ചൂളയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

മൂന്നുപേരെയും ഉടന്‍ തന്നെ ബുഡ്ഗാമിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മേഘവിസ്‌ഫോടനത്തില്‍ പ്രദേശത്തെ 25ഓളം കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

Story Highlights: three killed in cloudburst in Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top