തൃക്കാക്കര തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനുള്ള താക്കീതാവും; രമേശ് ചെന്നിത്തല

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനുള്ള താക്കീതായിരിക്കുമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ട്വന്റി ട്വന്റിയും ആംആദ്മിയും തെരഞ്ഞെടുപ്പിൽ നിന്ന് മാറിയത് ഗുണകരമാവുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി മികച്ച ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നേരിടാൻ ഉപസമിതിയിൽ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. വിജയ സാധ്യതയുള്ള 250 ലോക് സഭാ മണ്ഡലങ്ങളിൽ പാർട്ടി സംവിധാനം ശക്തിപ്പെടുത്തണം. ജംബോ കമ്മിറ്റികൾ ഒഴിവാക്കണം. ഓരോ ബൂത്തിലും 10-15 പ്രവർത്തകർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. രാഷ്ട്രീയ പ്രചാരണത്തിന് നവ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read Also : തൃക്കാക്കരയിൽ എൽഡിഎഫ്- യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു
തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ ദേശീയ നേതൃത്വം കോർ ഗ്രൂപ്പിനെ ചുമതലപ്പെടുത്തണമെന്ന് ചിന്തർ ശിബിറിന് മുന്നോടിയായുള്ള സംഘടന ഉപസമിതി യോഗത്തിൽ രമേശ് ചെന്നിത്തല നിർദേശിച്ചിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ സിഐപിഎം വര്‍ഗീയവത്കരണ ശ്രമം നടത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നിലെ കാര്യങ്ങള്‍ എല്ലാവര്‍ക്കും ബോധ്യപ്പെടുന്നതാണ്. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഐഎമ്മാണ് ശ്രമം നടത്തിയത്. മണ്ഡലത്തില്‍ യുഡിഎഫ് ഉറപ്പായും വിജയിക്കുമെന്നും ഉമാ തോമസിലൂടെ തൃക്കാക്കരയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ തവണയും എല്‍ഡിഎഫ് തൃക്കാക്കരയില്‍ ഒരു ഡോക്ടറെ പരീക്ഷിച്ചതാണെന്നും അക്കാര്യത്തില്‍ പുതുമയൊന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇത്തവണ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നിലെ കാരണം ജനങ്ങള്‍ക്ക് വ്യക്തമാണ്. രാഷ്ട്രീയ മത്സരത്തിന് തയ്യാറാകാതെ ജാതിയും തവും വര്‍ഗീയതയും പറഞ്ഞ് വോട്ട് പിടിക്കാനാണ് സിഐപിഎം ശ്രമിക്കുന്നത്- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Story Highlights: Thrikkakara election will be a warning to the misrule of Left; Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here