തൃശൂര്‍ പൂര വിളംബരമറിയിപ്പ് ഇന്ന്

തൃശൂര്‍ പൂര വിളംബരമറിയിച്ച് ഇന്ന് തെക്കേ ഗോപുരനട തുറക്കും. രാവിലെ 8ന് കുറ്റൂര്‍ നെയ്തലക്കാവിലമ്മയുടെ ഏഴുന്നള്ളിപ്പ്. ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനിലെത്തി വണങ്ങിയ ശേഷം ഗോപുര നട തുറക്കും. തുടര്‍ന്ന് മേളത്തോടെ ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയില്‍ പ്രവേശിച്ച ശേഷം മാരാര്‍ മൂന്ന് തവണ ശംഖ് മുഴക്കുന്നതോടെ പൂരത്തിന് വിളംബരമാകും. നെയ്തലക്കാവിലമ്മ തുറക്കുന്ന തേക്കെ ഗോപുര നടയിലൂടെയാണ് പൂരത്തിലെത്തുന്ന ആദ്യ ദേവനായ കണിംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക. നാളെയാണ് തൃശൂര്‍ പൂരം. രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് പൂരം പഴയ പ്രൗഢിയോടെ നടത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here