Advertisement

ഓഫീസിലേക്ക് തിരികെയെത്തണമെന്ന് നിർദ്ദേശം; ജോലി രാജിവച്ച് ആപ്പിൾ മെഷീൻ ലേണിങ് ഡയറക്ടർ

May 10, 2022
Google News 1 minute Read

വർക്ക് ഫ്രം നിർത്തി ഓഫീസിലേക്ക് തിരികെയെത്തണമെന്ന നിർദ്ദേശത്തെ തുടർന്ന് ജോലി രാജിവച്ച് ആപ്പിൾ മെഷീൻ ലേണിങ് ഡയറക്ടർ ഇയാൻ ഗുഡ്ഫെലോ. കൊവിഡ് കേസുകൾ കുറഞ്ഞതിനാൽ അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഓഫീസിലേക്ക് ജീവനക്കാർ മടങ്ങിയെത്തണമെന്ന് ആപ്പിൾ സിഇഓ ടിം കുക്ക് നിർദ്ദേശം നൽകിയതിനു പിന്നാലെയായിരുന്നു രാജി. മൂന്ന് വർഷം മുൻപാണ് ഇയാൻ ആപ്പിളിൽ ജോയിൻ ചെയ്തത്.

കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതിനാൽ ആപ്പിൾ ജീവനക്കാർക്കുള്ള പുതിയ വർക്ക് പോളിസി പുറത്തിറക്കിയിരുന്നു. ഏപ്രിൽ 11 മുതൽ ആഴ്ചയിൽ ഒരു ദിവസം ഓഫീസിലെത്തി ജോലി ചെയ്യണം. മെയ് 2 മുതൽ ആഴ്ചയിൽ രണ്ട് ദിവസവും മെയ് 23 മുതൽ മൂന്ന് ദിവസവും ഓഫീസിലെത്തി ജോലി ചെയ്യണമെന്നും ജീവനക്കാർക്ക് ആപ്പിൾ നിർദ്ദേശം നൽകി. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഇയാൻ പറയുന്നു.

2019ലാണ് ഇയാൻ ആപ്പിളിൽ ജോലി ആരംഭിച്ചത്. ഗൂഗിളിൽ നിന്നാണ് ഇദ്ദേഹം ആപ്പിളിലെത്തിയത്.

Story Highlights: Apple director left job return office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here