Advertisement

മെറ്റ് ഗാല ഫാഷൻ മേളയിൽ തിളങ്ങിയ ഇന്ത്യൻ പ്രൗഢി; പട്യാല മഹാരാജാവിന്റെ വജ്ര നെ‌ക്‌ലേസ് അണിഞ്ഞ് എമ്മ ചേംബർലെയ്ൻ…

May 10, 2022
Google News 2 minutes Read

വളരെ പ്രശസ്തമായ ഫാഷൻ മേളയാണ് മെറ്റ് ഗാല. ഫാഷൻ ലോകം ഉറ്റുനോക്കുന്ന ദിവസങ്ങളിൽ ഒന്ന്. ഈ വർഷത്തെ മെറ്റ് ഗാലയിൽ ചരിത്രപരമായ, ഏറെ മൂല്യമുള്ള ആഭരണം ധരിച്ചാണ് എമ്മ ചേംബർലെയ്ൻ മേളയിലെത്തിയത്. ഒരു ഇന്ത്യൻ മഹാരാജാവിന്റെ ഒരു ആഭരണമാണ് എമ്മ ധരിച്ചത്. പട്യാല മഹാരാജാവിന്റെ വജ്ര നെ‌ക്‌ലേസും ധരിച്ച് എത്തിയ എമ്മ ചേംബർലെയിൻ വേദിയിൽ ശ്രദ്ധ നേടി. പട്യാല രാജാവായിരുന്ന ഭൂപീന്ദർ സിങ്ങിന്റെ ആഭരണമണിഞ്ഞാണ് എമ്മ വേദിയിലെത്തിയത്.

ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഏഴാമത്തെ വജ്രം കൊണ്ട് 1928 ലാണ് ഭൂപീന്ദർ സിങ് ഈ നെക്‌ലേസ് നിർമ്മിച്ചത്. 1948 ൽ ഭൂപീന്ദറിന്റെ മകൻ യാദവിന്ദ്ര സിങ് രാജാവ് അണിഞ്ഞ ശേഷം ഈ ആഭരണം കാണാതെ പോകുകയായിരുന്നു. പിന്നീട് അരനൂറ്റാണ്ടിനു ശേഷം പ്രശസ്ത ഫ്രഞ്ച് ആഭരണ ബ്രാൻഡായ കാർട്ടിയയുടെ പ്രതിനിധി എറിക് നസ്ബൗം ആണ് ഇത് ലണ്ടനിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ ഏറെ വിലപിടിപ്പുള്ള വജ്രവും മാണിക്യവും അടക്കം നിരവധി വസ്തുക്കൾ ഈ നെക്‌ലേസിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു. പിന്നീട് കാർട്ടിയ തന്നെയാണ് ഈ നെക്ക്ലേസ് പുനർനിർമ്മിച്ചത്.

Read Also: Loksabha Election 2024 Live Updates | വിധിയെഴുതാൻ കേരളം

എല്ലാ വർഷവും മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ന്യൂയോർക്കിലെ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടിയുള്ള ധനശേഖരണത്തിന് നടത്തുന്ന പ്രശസ്തമായ ഫാഷൻ ഷോയാണ് മെറ്റ് ഗാല. പോപ് ഇതിഹാസം മെർലിൻ മൺറോയുടെ വസ്ത്രമണിഞ്ഞാണ് കിം കർദാഷിയാൻ ഇത്തവണ റെഡ് കാർപ്പറ്റിലെത്തിയത്. എന്താണെങ്കിലും സോഷ്യൽ മീഡിയയിൽ ചർച്ച എമ്മ അണിഞ്ഞ ഭൂപീന്ദർ സിങ് രാജാവിന്റെ നെക്ലേസിനെ കുറിച്ചാണ്.

Story Highlights: Emma Chamberlain wears Indian King’s diamond necklace to Met Gala 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here