Advertisement

സൗദി ടൂറിസം അംബാസിഡറാകാന്‍ ലയണല്‍ മെസ്സി; സ്വീകരിച്ച് ടൂറിസം മന്ത്രി

May 10, 2022
Google News 7 minutes Read
Lionel Messi Saudi Arabia's new tourism ambassador

ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി സൗദി അറേബ്യയില്‍. ജിദ്ദയിലെ ടൂറിസ, പര്യവേഷണ പദ്ധതികളിലും സീസണ്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നതിനായാണ് മെസ്സി സൗദിയിലെത്തിയത്. സൗദി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബാണ് മെസ്സിക്ക് സ്വീകരണം നല്‍കി വരവേറ്റത്.

സൗദി ടൂറിസം അംബാസിഡറായി മെസ്സിയെ നിയമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് മെസ്സി സൗദിയിലെത്തിയത്. സ ൗദിയിലെ ടൂറിസത്തിന്റെ അംബാസിഡറായി മെസ്സി മാറിയെന്ന് ട്വീറ്റ് ചെയ്ത ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ്, ഇത് മെസ്സിയുടെ അവസാനത്തെ സൗദി സന്ദര്‍ശനമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയില്‍ നിലവില്‍ ജിദ്ദ സീസണ്‍ 2022 നടക്കുകയാണ്. ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് സീസണ്‍ ഫെസ്റ്റ് കാണാനെത്തുന്നത്.

Story Highlights: Lionel Messi Saudi Arabia’s new tourism ambassador

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here