പോത്തന്‍കോട് സുധീഷ് വധം; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍

പോത്തന്‍കോട് സുധീഷ് വധക്കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ.വിനീത് കുമാറിനെയാണ് സ്‌പെഷ്യന്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. കേസില്‍ പൊലീസ് മാര്‍ച്ചില്‍ കുറ്റപത്രം നല്‍കിയിരുന്നു. വധശ്രമക്കേസ് പ്രതിയായ സുധീഷിനെ കൊലപ്പെടുത്തി കാലുവെട്ടി റോഡിലെറിഞ്ഞതാണ് കേസ്.
2021 ഡിസംബര്‍ 11നാണ് സുധീഷ് കൊല്ലപ്പെട്ടത്. സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
Read Also : ലിഫ്റ്റില്‍ തല കുടുങ്ങി 59കാരന് ദാരുണാന്ത്യം
മൂന്നംഗം അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടില്‍ കയറിയ സുധീഷിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
Story Highlights: pothenkod sudheesh murder special prosecutor appointed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here