കെ.വി.തോമസിന്റെ വരവ് ഇടതുപക്ഷത്തിന് ഗുണം ചെയ്യും: വി.എന്‍.വാസവന്‍

കെ.വി.തോമസിന്റെ വരവ് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്ന് മന്ത്രി വി.എന്‍.വാസവന്‍. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ വരവ് സഹായിക്കും. കോണ്‍ഗ്രസ് അദ്ദേഹത്തോട് കാണിച്ചത് നന്ദികേടാണെന്നും മന്ത്രി വി.എന്‍.വാസവന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
കോണ്‍ഗ്രസസിന്റെ ജനകീയ മുഖമായിരുന്നു തോമസ് മാഷ്. അത് നഷ്ടപ്പെടുന്നു, ആ ഗുണം ഇടതുപക്ഷത്തിന് ലഭിക്കും. കെ റെയിലുമായി മുന്നോട്ട് പോകും. പദ്ധതിയില്‍ നിന്ന് ഒരടിപ്പോലും പിന്നോട്ടില്ല. ഇപ്പോള്‍ നടക്കുന്നത് പരിസ്ഥിതി ആഘാത പഠനമാണ്. ഈ കാര്യത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടത് ഇല്ലെന്നും വി.എന്‍.വാസവാന്‍ പറഞ്ഞു.
കെ.വി.തോമസ് ഉള്‍പ്പടെ ആരു വന്നാലും സ്വാഗതം ചെയ്യുമെന്ന് മന്ത്രി പി.രാജീവ്. എങ്ങനെ പ്രചാരണത്തിന് ഇറങ്ങണം എന്ന് കെ.വി.തോമസാണ് തീരുമാനിക്കേണ്ടതെന്നും രാജീവ് പറഞ്ഞു. വികസനം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ നാല് വര്‍ഷം തൃക്കാക്കരയ്ക്ക് പാഴായി പോകരുതെന്ന് ആത്മാര്‍ത്ഥമായി കരുതുന്ന ആളുകളാണ്. അവരുടെ മുന്നില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയല്ലാതെ മറ്റൊരാള്‍ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കരയില്‍ വികസന രാഷ്ട്രീയത്തോടൊപ്പം, സിപിഐഎമ്മിനൊട് സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് കെ.വി.തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി രാജീവ്. വികസന രാഷ്ട്രീയത്തിന് വേണ്ടി സിപിഐഎമ്മിനോട് സഹകരിക്കാമെന്ന് കെ.വി തോമസ് വ്യക്തമാക്കിയിരുന്നു.
വികസന രാഷ്ട്രീയത്തിന് വേണ്ടി സിപിഐഎമ്മിനോട് സഹകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസുകാരനായി തുടരാന്‍ സംഘടനയില്‍ വേണമെന്നില്ല. തൃക്കാക്കരയില്‍ എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തില്‍ ഇറങ്ങുന്ന കാര്യത്തില്‍ തീരുമാനം നാളെ. കോണ്‍ഗ്രസ് സംസ്‌കാരവും വികാരവുമാണ്. വികാരം ഉള്‍കൊള്ളുന്ന ഒരു കോണ്‍ഗ്രസുകാരനായി തുടരും.
ഞാന്‍ കണ്ട കോണ്‍ഗ്രസല്ല ഇന്നത്തെ കോണ്‍ഗ്രസ്, വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തകരെ വെട്ടിനിരത്തുന്ന പാര്‍ട്ടിയായി അതുമാറിയെന്നും ചര്‍ച്ചയില്ലാതെ പാര്‍ട്ടിയില്‍ എങ്ങനെ നില്‍ക്കുമെന്നും അദ്ദേഹം ചോദിച്ചു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണോ എന്ന കാര്യം തുറന്നുപറയാനാകില്ല. ജോ ജോസഫ് ജയിക്കുമോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും കെ.വി.തോമസ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ലംഘിച്ച് സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെ.വി.തോമസിനെ പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കാന്‍ അച്ചടക്ക സമിതി ശിപാര്‍ശ ചെയ്തിരുന്നു. അതേ സമയം നടപടി സംബന്ധിച്ച അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷയുടേതാണ്. കെ.വി.തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കെപിസിസി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
Story Highlights: The arrival of KV Thomas will benefit the Left: VN Vasavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here