223 കോടി ശമ്പളക്കുടിശിക തീര്‍ക്കാന്‍ ഇടപെട്ട് അബുദാബി കോടതി;തൊഴിലാളികള്‍ക്ക് ആശ്വാസം

ശമ്പളക്കുടിശിക നല്‍കാനുള്ള 3806 തൊഴിലാളികള്‍ക്ക് അബുദാബി ലേബര്‍ കോടതി ഇടപെടലിലൂടെ മുഴുവന്‍ പണവും തിരിച്ചുകിട്ടി. 223 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ പണമായിരുന്നു തൊഴിലാളികള്‍ക്ക് നല്‍കാനുണ്ടായിരുന്നത്. ഈ പാദത്തില്‍ തങ്ങള്‍ക്ക് മുന്നിലെത്തിയ തൊഴില്‍ സംബന്ധമായ പരാതികളില്‍ 98 ശതമാനത്തോളം അബുദാബി ലേബര്‍ കോടതി പരിഹരിച്ചു. ( Abu Dhabi Labour Court entitlements of 3,806 workers)
ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1932 തൊഴില്‍ തര്‍ക്ക കേസുകളാണ് കോടതിയ്ക്ക് മുന്നിലെത്തിയത്. ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി രൂപംനല്‍കിയ ‘ഇന്‍ക്വയര്‍’ പ്ലാറ്റ്‌ഫോം വഴി 806 പരാതികളും രജിസ്റ്റര്‍ ചെയ്തിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് കോടതി 98 ശതമാനത്തോളം കേസുകളും തീര്‍പ്പാക്കിയത്.
തൊഴിലാളികള്‍ക്ക് എത്രയും വേഗത്തില്‍ നീതിയുറപ്പാക്കുന്നതിനാണ് കോടതി പരിശ്രമിച്ചതെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (എഡിജെഡി) അണ്ടര്‍സെക്രട്ടറി ഹിസ് എക്‌സലന്‍സി യൂസഫ് സയീദ് അല്‍ അബ്രി പറഞ്ഞു. നല്ല തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കൂടുതല്‍ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതിനും അബുദാബി ഭരണകൂടം ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Abu Dhabi Labour Court entitlements of 3,806 workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here