Advertisement

പ്രായം വെറും നമ്പര്‍; 76 വയസുകാരി ജാക്ലിന്‍ സ്മിത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

May 11, 2022
4 minutes Read

ചാര്‍ലീസ് ഏയ്ഞ്ചല്‍സ് എന്ന പരമ്പരയിലൂടെ ലോകപ്രശസ്തയായ നടിയാണ് ജാക്ലിന്‍ സ്മിത്ത്. ഒരു തലമുറയെ മുഴുവന്‍ ദീര്‍ഘകാലം രസിപ്പിച്ച താരത്തിന് സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്‌സുണ്ട്. പരമ്പര അവസാനിച്ചിട്ട് 40 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ജാക്ലിന്‍ സ്മിത്ത് ഉള്‍പ്പെടെയുള്ളവര്‍ വലിയ ഗൃഹാതുര സ്മരണയായി പലരുടേയും ഉള്ളിലുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. (Jaclyn Smith 76, shocks fans with her latest youthful look)

വര്‍ഷങ്ങള്‍ക്കിപ്പുറവും യാതൊരു മാറ്റവുമില്ലാതെ ജാക്ലിന്‍ ഇരിക്കുന്നത് കണ്ടതിന്റെ ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ. പ്രായം വെറും നമ്പര്‍ മാത്രമാണെന്നും ചുറുചുറുക്കോ മുഖത്തെ പ്രസരിപ്പോ ഫാഷന്‍ സെന്‍സോ പോലും പ്രായത്തിന് തെല്ലും മായ്ക്കാന്‍ കഴിയുന്നില്ലെന്നും ജാക്ലിന്റെ ഏറ്റവും പുതിയ ചിത്രം തെളിയിക്കുന്നുണ്ട്.

നീല ജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ച് സ്റ്റൈലിഷായാണ് ഇന്‍സ്റ്റഗ്രാമില്‍ ജാക്ലിന്‍ സ്മിത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ട്രെന്‍ഡി ഹെയര്‍ കട്ടും ഔട്ട് ഫിറ്റിന് ചേരുന്ന തരത്തിലുള്ള സെമി സ്‌മോക്കി ഐയും ആരാധകര്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. എഴുപതുകളിലും യുവതിയായി ഇരിക്കുന്ന ജാക്ലിന്‍ പലര്‍ക്കും പ്രചോദനമാണെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Story Highlights: Jaclyn Smith, 76, shocks fans with her latest youthful look

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top