Advertisement

കെ വി തോമസിന്റെ വരവ് എൽഡിഎഫിന് ഗുണം ചെയ്യും; ഡോ.ജോ ജോസഫ് ട്വന്റിഫോറിനോട്

May 11, 2022
Google News 2 minutes Read

കെ വി തോമസിന്റെ വരവ് എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. കൂടുതൽ പ്രതികരണങ്ങൾ പാർട്ടി നേതാക്കൾ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിലെ വികസനത്തിന് വേണ്ടിയാണ് എല്ലാവരും എൽഡിഎഫിലേക്ക് വരുന്നത്. വികസനത്തിനോട് ഒപ്പം ചേർന്ന് നിൽക്കുന്നവർ ഞങ്ങൾക്കൊപ്പം ഉണ്ടാകും. മണ്ഡലത്തിൽ ഇത്തവണ തീർച്ചയായും ഒരു മാറ്റം ഉണ്ടാക്കണമെന്ന് ജോ ജോസഫ് പറഞ്ഞു.(jojoseph about kv thomas support)

Read Also : ഭൂമിയിൽ മടുത്തോ, എന്നാൽ ഇനി പോകാം ബഹിരാകാശത്തേക്ക്; ലോകത്തിലെ ആദ്യ ബഹിരാകാശ ഹോട്ടൽ തുറക്കുന്നു…

എന്നാൽ തൃക്കാക്കരയിൽ പ്രചാരണത്തിനായി കെ വി തോമസ് ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വ്യക്തമാക്കി. അതേസമയം തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്ന് കെ വി തോമസ്. നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ല.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമയുമായി നല്ല ബന്ധമാണുള്ളത്. പക്ഷേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തനിന് ശേഷം സംസാരിച്ചിട്ടില്ല. തന്‍റെ നിലപാട് ഇന്ന് പറയുമെന്നും കെ വി തോമസ് പറഞ്ഞു. രാവിലെ പതിനൊന്ന് മണിക്ക് വിളിച്ചിരിക്കുന്ന വാർത്താ സമ്മേളനത്തിൽ നിലപാട് പ്രഖ്യാപിക്കുമെന്നാണ് തോമസ് അറിയിച്ചിരിക്കുന്നത്.

ഇടതുപക്ഷത്തിനു വേണ്ടി തോമസ് പ്രചാരണത്തിനിറങ്ങുമെന്നാണ് സൂചന . നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന ഇടത് കൺവെൻഷനിലും തോമസ് പങ്കെടുത്തേക്കും. എന്നാൽ തോമസുമായി ഇനി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. തോമസിന്‍റെ നീക്കങ്ങളെ അവഗണിക്കാനുള്ള തീരുമാനത്തിലാണ് നേതാക്കൾ.

Story Highlights: jojoseph about kv thomas support

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here