Advertisement

പിന്തുണ പ്രഖ്യാപിച്ചു എന്നു കരുതി മുന്നണിയിലേക്ക് വരുന്നു എന്നർത്ഥമില്ല: കാനം രാജേന്ദ്രൻ

May 11, 2022
Google News 2 minutes Read

കെ.വി തോമസ് പിന്തുണ പ്രഖ്യാപിച്ചു എന്നു കരുതി മുന്നണിയിലേക്ക് വരുന്നു എന്നർത്ഥമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.സ്വതന്ത്രനായി നിന്ന് പ്രചാരണത്തിൽ പങ്കെടുക്കാം. ഇടതുമുന്നണിയിലേക്ക് പല ആളുകളും വരുന്നുണ്ട്.കോൺഗ്രസുകാരനായി തുടരുന്നു എന്നതിൽ നിലപാട് എടുക്കേണ്ടത് കെ വി തോമസാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.(kanam rajendran says about kv thomas)

‘ഇടതുമുന്നണിയിലേക്ക് പല ആളുകളും വരുന്നുണ്ട്. കെ വി തോമസും അങ്ങനെ തന്നെ വന്നതാണ്. കോൺഗ്രസുകാരനായി തുടരുന്നു എന്നതിൽ നിലപാട് എടുക്കേണ്ടത് കെ വി തോമസാണ്. പാർട്ടി നയം അംഗീകരിക്കുന്ന ആരെയും ഇടതുമുന്നണി സ്വാഗതം ചെയ്യുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. അതേസമയം തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് വിജയം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also : ഭൂമിയിൽ മടുത്തോ, എന്നാൽ ഇനി പോകാം ബഹിരാകാശത്തേക്ക്; ലോകത്തിലെ ആദ്യ ബഹിരാകാശ ഹോട്ടൽ തുറക്കുന്നു…

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർത്ഥിക്കായി തികഞ്ഞ ആത്മാർത്ഥയോടെ പ്രചരണത്തിന് ഇറങ്ങുന്നമെന്ന് കെ വി തോമസ് വ്യക്തമാക്കി. നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതു മുന്നണി കൺവെൻഷനിലും കെ വി തോമസ് എത്തും.

Story Highlights: kanam rajendran says about kv thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here