Advertisement

മായാ മൗഷ്മി അഭിനയം നിർത്താൻ കാരണം എന്ത് ? തുറന്ന് പറഞ്ഞ് താരം

May 11, 2022
2 minutes Read
why maya moushmi stopped acting

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മായാ മൗഷ്മി. നിരവധി സീരിയലുകളിലും സിനിമകളിലുമെല്ലാം ഒട്ടനവധി വേഷങ്ങൾ ചെയ്ത് വെള്ളിത്തിരയിലും മിനി സ്‌ക്രീനിലും സജീവമായി നിന്ന കാലത്ത് തന്നെ അഭിനയ ജീവിതം നിർത്തേണ്ടി വന്നു നടി മായാ മൗഷ്മിക്ക്. ഫ്‌ളവേഴ്‌സ് ഒരു കോടിയിലാണ് മായാ മൗഷ്മി ഇതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞത്. ( why maya moushmi stopped acting )

2013 ലാണ് മായാ മൗഷ്മി അഭിനയം നിർത്തുന്നത്. അതിന് കാരണം തന്റെ കണ്ണുകൾക്ക് വന്ന അണുബാധയാണെന്ന് താരം പറയുന്നു. ‘ ഇന്ന് കൊവിഡ് വന്നാൽ തൊടാൻ പാടില്ല എന്നൊക്കെ അറിയാം. പക്ഷേ അന്ന് അണുബാധ വന്നാൽ പരസ്പരം തൊടരുത് എന്നൊന്നും അറിയില്ല. എനിക്ക് ആരുടേയോ കയ്യിൽ നിന്നാണ് ഈ അണുബാധ വരുന്നത്. അവർ നൽകിയ ബിസ്‌കറ്റ് കഴിച്ചിട്ടോ, അല്ലെങ്കിൽ അങ്ങനെയെന്തോ രീതിയിൽ അണുബാധ എനിക്ക് വന്നു. ഇത് ഭയങ്കര പെയിൻഫുൾ ആയിരുന്നു. കണ്ണിൽ നിന്ന് പേസ്റ്റഅ രൂപത്തിൽ പീള വരും. കണ്ണിന്റെ സോക്കറ്റ് മുഴുവൻ നിറയും. കവിളിലെല്ലാം നീര് വച്ച് വല്ലാത്ത അവസ്ഥയിലായിരുന്നു. വെളിച്ചമോ, ചൂടോ മുഖത്തേക്ക് അടിക്കാൻ പറ്റാത്ത അവസ്ഥ. ഒരു വർഷത്തോളമെടുത്ത് അസുഖം പൂർണമാകാൻ’- മായാ മൗഷ്മി പറയുന്നു.

അസുഖ ബാധയ്ക്ക് ശേഷം അച്ഛന്റെ വിയോഗവും തൊട്ടു പിന്നാലെ മകളുടെ ജനനവുമൊക്കെയായി മായാ മൗഷ്മി കുടുംബത്തിന്റെ തിരക്കുകളേക്ക് കടന്നു.

Story Highlights: why maya moushmi stopped acting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top