ദർശനയും ടൊവിനോയും വീണ്ടും ഒന്നിക്കുന്നു; ഡിയർ ഫ്രണ്ട് ടീസർ പുറത്ത്

മായാനദിക്ക് ശേഷം ടൊവിനോ തോമസും ദർശന രാജേന്ദ്രനും വീണ്ടും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നു. ഡിയർ ഫ്രണ്ട് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. മായാനദിയിൽ ചെറിയ വേഷത്തിലാണ് ദർശന എത്തിയത്, ടൊവിനോയുമായി കോമ്പിനേഷൻ രംഗങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ ഡിയർ ഫ്രണ്ടിൽ ഇരുവരും പ്രധാന വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ( dear friend trailer )
സമീർ താഹിർ, ഷൈജു ഖാലിദ്, ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് വിനീത് കുമാറാണ്. ഷർഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്. ജസ്റ്റിൻ വർഗീസാണ് സംഗീതം.
തന്മാത്രയിലൂടെ മലയാളികൾ നെഞ്ചേറ്റിയ അർജുൻ ലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Story Highlights: dear friend trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here