രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി; മിന്നലായത് മിച്ചല്‍

രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതോടെ പ്ലേ ഓഫിലെത്താന്‍ രാജസ്ഥാന്‍ കാത്തിരിക്കണമെന്നായി. അതേസമയം രാജസ്ഥാനെതിരെ തകര്‍പ്പന്‍ ജയം നേടിയതോടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാകുകയാണ്. (Delhi Capitals beat Rajasthan Royals ipl)
മിന്നല്‍ പിണറായി മിച്ചല്‍ മാര്‍ഷല്‍ അവതരിച്ചതോടെ രാജസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്ഷ്യം ഡല്‍ഹിക്ക് മറികടക്കാനായി. 62 പന്തില്‍ നിന്ന് മിച്ചല്‍ 89 റണ്‍സാണ് നേടിയത്. 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഡല്‍ഹി വിജയത്തേരിലേറിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ തങ്ങള്‍ക്ക് 15-20 റണ്‍സ് കുറവും മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാന്‍ കഴിയാഞ്ഞതും തിരിച്ചടിയായി എന്നാണ് സഞ്ജു സാംസന്റെ വിലയിരുത്തല്‍. മിച്ചലിനൊപ്പം തന്നെ ക്രീസില്‍ ഗംഭീര വെടിക്കെട്ടൊരുക്കിയത് വാര്‍ണറും റിഷഭ് പന്തുമാണ്. വാര്‍ണര്‍ 41 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ റിഷഭ് പന്ത് 4 പന്തില്‍ 13 റണ്‍സും നേടി.
Story Highlights: Delhi Capitals beat Rajasthan Royals ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here