ജോ ജോസഫും പെരുന്നയില്‍; ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തുന്നു

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫ് പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി ജോ ജോസഫ് ഇപ്പോള്‍ കൂടിക്കാഴ്ച നടത്തുകയാണ്. യുഡിഎഫിന്റേയും ബിജെപിയുടേയും സ്ഥാനാര്‍ത്ഥികള്‍ മുന്‍പ് എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമുദായ വോട്ടുകള്‍ തേടാനായി ജോ ജോസഫും എന്‍എസ്എസ് ആസ്ഥാനത്തെത്തുന്നത്.
സുകുമാരന്‍ നായര്‍ തനിക്ക് പിതൃതുല്യനാണെന്നായിരുന്നു സുകുമാരന്‍ നായരെ കണ്ടതിന് ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പ്രസ്താവിച്ചിരുന്നത്. പെരുന്നയിലെത്തിയത് അനുഗ്രഹം വാങ്ങാനാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി പിടി തോമസിന് ആത്മബന്ധമാണുണ്ടായിരുന്നതെന്നും ഉമ തോമസ് പറഞ്ഞിരുന്നു.
അതേസമയം തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെ.വി തോമസ് ഇന്ന് നടക്കുന്ന ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന കെ.വി തോമസ് ഇതാദ്യമായാണ് ഇടതു മുന്നണിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നത്. മന്ത്രിസഭയിലെ ഒന്നാമന്‍ പ്രചാരണത്തിനെത്തുന്നതോടെ നൂറാമത്തെ സീറ്റ് ഉറപ്പിക്കുകയാണ് എല്‍ഡിഎഫ്.
Story Highlights: ldf candidate jo joseph meet s sukumaran nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here