‘പ്രണയമെന്നൊരു വാക്ക്’; മേരി ആവാസ് സുനോയിലെ ഗാനം പുറത്ത്

ജയസൂര്യ മഞ്ജുവാര്യർ ചിത്രം മേരി ആവാസ് സുനോയിലെ ഗാനം പുറത്ത്. ‘പ്രണയമെന്നൊരു വാക്ക്’ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. ( meri avas suno video song )
മേരി ആവാസ് സുനോ ഈ മാസം 13ന് റിലീസ് ചെയ്യും. യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമ്മിച്ച് ജി. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രം രജപുത്ര റിലീസ് ആണ് വിതരണത്തിനെത്തിക്കുന്നത്.
ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും പ്രജേഷ് ആണ്. മേരി ആവാസ് സുനോയിൽ മഞ്ജുവാര്യർ എത്തുന്നത് ഡോക്ടറുടെ വേഷത്തിലും ജയസൂര്യ എത്തുന്നത് റേഡിയോ ജോക്കിയുടെ വേഷത്തിലുമാണ്. ശിവദയാണ് മറ്റൊരു നായിക.
ഫീൽ ഗുഡ് മൂവിയാണ് മേരി ആവാസ്സുനോയെന്നും ഒരുമിച്ച് പ്രവർത്തിക്കാനായതിൽ വലിയ സന്തോഷമുണ്ടെന്നും ജയസൂര്യയും മഞ്ജുവാര്യരും പറയുന്നു. എന്റർടെയ്ൻമെന്റിനും ഇമോഷനും പ്രാധാന്യം കൊടുത്തുകൊണ്ട് കുടുംബ പ്രേക്ഷകർക്കടക്കം ആസ്വദിക്കാവുന്ന തരത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു.
എം. ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ബി.കെ. ഹരിനാരായണൻറേതാണ് വരികൾ. കൃഷ്ണചന്ദ്രൻ, ഹരിചരൺ, ആൻ ആമി, സന്തോഷ് കേശവ്, ജിതിൻരാജ്എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് മ്യൂസിക് പാർട്ണർ. ചിത്രത്തിൽ അഞ്ച് ഗാനങ്ങളാണുള്ളത്. നേരത്തെ പുറത്തുവിട്ട ഗാനങ്ങളെല്ലാം ആസ്വാദക പ്രശംസ നേടിയിരുന്നു.
Story Highlights: meri avas suno video song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here