Advertisement

സ്റ്റേഡിയത്തിൽ കറണ്ടില്ല!; റിവ്യൂ എടുക്കാനാവാതെ ചെന്നൈ ബാറ്റർമാർ

May 12, 2022
Google News 1 minute Read

സ്റ്റേഡിയത്തിൽ കറണ്ടില്ലാത്തതിനാൽ ഡിആർഎസ് എടുക്കാനാവാതെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റർമാർ. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഓപ്പണർ ഡെവോൺ കോൺവേയ്ക്കും നാലാം നമ്പറിൽ ഇറങ്ങിയ റോബിൻ ഉത്തപ്പയ്ക്കുമാണ് റിവ്യൂ എടുക്കാൻ കഴിയാതെപോയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ഇന്നിംഗ്സിൻ്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ കോൺവേ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ഡാനിയൽ സാംസ് ആയിരുന്നു ബൗളർ. പന്ത് ലെഗ് സ്റ്റമ്പിൽ കൊള്ളാതെ പുറത്തേക്ക് പോകുമെന്ന മട്ടിലായിരുന്നു. കമൻ്റേറ്റർമാർ അടക്കമുള്ളവർ ഈ അഭിപ്രായമാണ് പറഞ്ഞത്. ഇത് തന്നെ ചിന്തിച്ച കോൺവേ റിവ്യൂ വേണമെന്ന് അമ്പയറോട് ആവശ്യപ്പെട്ടു. എന്നാൽ, സ്റ്റേഡിയത്തിൽ കറണ്ടില്ലാത്തതിനാൽ ഇതിനു സാധിക്കില്ല എന്ന് അമ്പയർ പറഞ്ഞു. രണ്ടാം ഓവറിലാണ് ഉത്തപ്പ പുറത്തായത്. ഓവറിലെ നാലാം പന്തിൽ ഉത്തപ്പയെ ബുംറ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇത് ഏറെക്കുറെ സ്റ്റമ്പിലേക്ക് വന്ന പന്ത് തന്നെ ആയിരുന്നു. ഈ വിക്കറ്റിനും ഡിആർഎസ് ഉപയോഗിക്കാൻ ഉത്തപ്പയ്ക്ക് സാധിച്ചില്ല.

അതേസമയം, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 7 ഓവറിൽ 35 റൺസെടുക്കുന്നതിനിടെ അവർക്ക് അഞ്ച് വിക്കറ്റാണ് നഷ്ടമായത്. ഡാനിയൽ സാംസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറയും മെരെഡിത്തും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights: power cut in stadium drs csk mi ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here