‘ചരിത്ര നേട്ടം’ തോമസ് കപ്പ് ബാഡ്മിന്റണിൽ ആദ്യ മെഡൽ ഉറപ്പിച്ച് ഇന്ത്യ

തോമസ് കപ്പിൽ ചരിത്രമെഴുതി ഇന്ത്യൻ ബാഡ്മിന്റൺ പുരുഷ ടീം. ബാങ്കോക്കിൽ നടന്ന ക്വാർട്ടർ ഫൈനലിൽ മലേഷ്യയെ 3-2 ന് തോൽപ്പിച്ച് ഇന്ത്യ ആദ്യ മെഡൽ ഉറപ്പിച്ചു. മലയാളി താരം എച്ച് എസ് പ്രണോയ് നേടിയ ആവേശജയത്തിന്റെ കരുത്തിലാണ് ഇന്ത്യ സെമിയിലെത്തിയത്. 2014ലും 2016ലും യൂബര്‍ കപ്പില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടിയതാണ് ടീം ഇനത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം.
അഞ്ച് തവണ ചാമ്പ്യന്മാരായ മലേഷ്യയെ തകര്‍ത്താണ് ഇന്ത്യ 1979നു ശേഷം ആദ്യമായി സെമിയിലെത്തിയത്. ക്വാർട്ടർ ഫൈനൽ 2-2ന് സമനിലയിലായതിന് ശേഷമുള്ള മൂന്നാം സിംഗിൾസ് മത്സരത്തിൽ, എച്ച്എസ് പ്രണോയ് 21-13, 21-8 ന് ജുൻ ഹാവോ ലിയോംഗിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ സെമി സ്ഥാനം ഉറപ്പിക്കുകയായിരുന്നു. സെമിയിൽ ഇന്ത്യ ദക്ഷിണ കൊറിയയെയോ ഡെൻമാർക്കിനെയോ നേരിടും.
യൂബര്‍ കപ്പില്‍ പി.വി സിന്ധുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വനിതാ ടീം 0-3ന് തോറ്റ് പുറത്തായതിന് തൊട്ടു പിന്നാലെയാണ് പുരുഷ വിഭാഗത്തില്‍ തോമസ് കപ്പില്‍ ടീം ഇനത്തില്‍ ഇന്ത്യയുടെ ചരിത്രനേട്ടം. മലേഷ്യക്കെതിരെ ലോക ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മെഡല്‍ ജേതാവായ ലക്ഷ്യ സെന്‍ മലേഷ്യയുടെ ലീ സി ജിയയോട് തോറ്റു. ഇതുവരെ സി ജിയയോട് തോറ്റിട്ടില്ലാത്ത ലക്ഷ്യ ആദ്യ ഗെയിമില്‍ പൊരുതി നോക്കിയെങ്കിലും രണ്ടാം ഗെയിമില്‍ പോരാട്ടമില്ലാതെയായിരുന്നു കീഴടങ്ങിയത്. സ്കോര്‍ 23-21, 21-9.
Story Highlights: Prannoy, Srikanth, Satwik-Chirag assure India’s a historic medal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here