ആർആർആർ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ‘ആർആർആർ’ ഒടിടി റിലീസിനൊരുങ്ങുന്നു. രണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് റിലീസ്. ( rrr ott release date )
മെയ് 20ന് സീ 5 ൽ ആർആർആറിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പും നെറ്റ്ഫ്‌ളിക്‌സിൽ ഹിന്ദി പതിപ്പും പുറത്തിറങ്ങും. ഇന്ത്യൻ സിനമാ ചരിത്രത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് ആർആർആർ.
Read Also : ആർആർആറിലെ അവസരം വേണ്ടന്നുവച്ച താരങ്ങൾ
ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘രൗദ്രം രണം രുധിരം’ എന്ന ആർആർആർ. ജൂനിയർ എൻടിആർ, രാംചരൺ എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ആർആർആറിൽ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, അലിസൺ ഡൂഡി, ഒലിവിയ മോറിസ്, റേയ് സ്റ്റീവെൻസൺ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 1920ൽ ജീവിച്ചിരുന്ന സ്വാതന്ത്ര്യ സമരസേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ ജീവിതകഥയാണ് ആർആർആർ.
Story Highlights: rrr ott release date
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here