ആർആർആറിലെ അവസരം വേണ്ടന്നുവച്ച താരങ്ങൾ

എസ്.എസ് രാജമൗലിയുടെ ഹിറ്റ് ചിത്രമായ ആർആർആർ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് പതലവണ നീട്ടിവച്ച ചിത്രം മാർച്ച് 25ന് പുറത്തിറങ്ങിയത് മുതൽ ഹൗസ് ഫുള്ളാണ്. ചിത്രത്തിൽ ആലിയ ഭട്ടാണ് പ്രധാന സ്ത്രീ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. എന്നാൽ ആലിയയുടെ ഈ വേഷം ആദ്യം ബോളിവുഡിലെ മറ്റ് ചില നടിമാർക്ക് നൽകിയിരുന്നതാണ്. പക്ഷേ അവർ നിരസിക്കുകയായിരുന്നു. ( actress rejected rrr )
പരിനീതി ചോപ്രയ്ക്കാണ് ആദ്യം ആലിയയുടെ വേഷം നീട്ടിയത്. 2019 ൽ ഈ വാർത്തയോട് പരിനീതി പ്രതികരിച്ചതിങ്ങനെ, ‘ ഞങ്ങൾ കാര്യങ്ങൾ വെളിപ്പെടുത്തുന്നത് വരെ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണം’. എന്നാൽ പിന്നീട് ഷൂട്ടിംഗ് തിരക്കുകൾ കാരണം പരിനീതി വേഷം വേണ്ടെന്നുവച്ചു.
പിന്നീട് ശ്രദ്ധ കപൂറിനാണ് ഈ വേഷം നൽകിയത്. എന്നാൽ ഷൂട്ടിംഗ് തിരക്കുകൾ കാരണം ശ്രദ്ധയ്ക്കും പടത്തിനോട് യെസ് പറയാൻ സാധിച്ചില്ല.
Read Also : രാജമൗലിയുടെ ‘RRR’ ടിക്കറ്റിന് 2000 രൂപ ! റെക്കോർഡ് തുകയ്ക്ക് ടിക്കറ്റ് വിറ്റത് ഡൽഹിയിൽ
ആർആർആറിൽ ഒലിവിയയുടെ വേഷം ചെയ്യാൻ സംവിധായകൻ ആദ്യം സമീപിച്ചത് കത്രീന കൈഫിന്റെ സഹോദരി ഇസബെല്ല കൈഫിനെയാണ്. എന്നാൽ താരം അവസരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
എൻടിആറിന്റെ പ്രണയിനിയുടെ വേഷം ചെയ്യാൻ ഏമി ജാക്‌സണെയും പരിഗണിച്ചിരുന്നതാണ്. എന്നാൽ ഏമി ഗർഭിണിയായിരുന്നതിനാൽ ഈ തീരുമാനം വേണ്ടെന്നുവയ്ക്കുകയായിരുന്നു.
Story Highlights: actress rejected rrr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here