ട്വന്റി-ട്വന്റി വോട്ട് സർക്കാരിനെതിരാകും, ആം ആദ്മി വോട്ട് എൻഡിഎയ്ക്ക് ലഭിക്കും; കെ സുരേന്ദ്രൻ

കേരളത്തിൽ എൻ ഡി എ മൂന്നാം ബദലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആം ആദ്മി വോട്ട് എൻ ഡി എയ്ക്ക് ലഭിക്കും. ട്വന്റി- ട്വന്റി വോട്ട് സർക്കാരിനെതിരാകും. പിസി ജോർജ് പ്രചാരണത്തിനെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്‌തവ സമൂഹത്തെ യു ഡി എഫ് സഹായിച്ചില്ല. ക്രൈസ്‌തവ വോട്ട് ബി ജെ പിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ വിലവർധനയ്ക്ക് കേന്ദ്രം മാത്രമല്ല കാരണമെന്നും സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തൃക്കാക്കരയില്‍ ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ ഫലം കണ്ടേക്കുമെന്ന് സൂചന. പരസ്യ പിന്തുണ തേടി കെ പി സി സി അധ്യക്ഷന്‍ തന്നെ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് തീരുമാനം.എന്നാല്‍ ട്വന്റി-20-കോണ്‍ഗ്രസ് സൗഹൃദം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇടതു നേതൃത്വത്തിന്റെ വിലയിരുത്തല്‍. കെ പി സി സി അധ്യക്ഷന്‍ തന്നെ പരസ്യമായി പിന്തുണ തേടിയ സാഹചര്യത്തില്‍ തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാനുള്ള തീരുമാനം ട്വന്റി-20 കൈക്കൊണ്ടേക്കും.
തൃക്കാക്കരയില്‍ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ ഇടതു മുന്നണി രംഗത്ത് ഇറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് രാഷ്ട്രീയ വൈര്യം മറന്ന് ട്വന്റി-20യെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെയാണ് ട്വന്റി-20യുമായി സൗഹൃദത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് ആദ്യം നിലപാട് വ്യക്തമാക്കിയത്. ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള തീരുമാനം എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നീരസങ്ങളെ പോലും അവഗണിച്ചാണ് നേതൃത്വം കൈക്കൊണ്ടത്.
Story Highlights: Twenty-Twenty vote will be against the government- K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here