എതിർ സ്ഥാനാർത്ഥിയുടെ സ്റ്റേജിലെത്തി പാർട്ടിയെ തള്ളിപ്പറഞ്ഞു; കെവി തോമസിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെവി തോമസിനെതിരെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരു പാർട്ടിയ്ക്ക് ഇതിനെക്കാൾ കൂടുതൽ ദ്രോഹം ചെയ്യാൻ കഴിയുമോ? സ്വാഭാവികമായും അദ്ദേഹം ഈ അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തിയതാണ് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ 24നോട് പ്രതികരിച്ചു.
ഉപതെരഞ്ഞെടുപ്പിൻ്റെ സമയത്ത് പാർട്ടിയെ വഞ്ചിക്കാനായി എതിർ സ്ഥാനാർത്ഥിയുടെ സ്റ്റേജിൽ എത്തിയില്ലേ? എന്നിട്ട് കോൺഗ്രസ് പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞില്ലേ? ഇതിനെക്കാൾ കൂടുതൽ എന്ത് തെറ്റാണ് ചെയ്യേണ്ടത്? ചെയ്യാവുന്നതിൻ്റെ പരമാവധിയല്ലേ? ഒരു പാർട്ടിയ്ക്ക് ഇതിനെക്കാൾ കൂടുതൽ ദ്രോഹം ചെയ്യാൻ കഴിയുമോ? ആദ്യം മുതലേ ഞങ്ങൾക്ക് ഇതറിയാമായിരുന്നു. സ്വാഭാവികമായും അദ്ദേഹം ഈ അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തിയതാണ്. പാർട്ടിയുടെ അനുമതി വാങ്ങാതെ പാർട്ടി കോൺഗ്രസിൽ പോയതാണ് പ്രശ്നം. പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്ന സമീപനമാണ് പിന്നീട് കെവി തോമസ് സ്വീകരിച്ചത്.”- തിരുവഞ്ചൂർ പറഞ്ഞു.
Read Also: കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; നടപടി എഐസിസി അനുമതിയോടെ
കെവി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് അറിയിച്ചത്. എഐസിസി അനുമതിയോടെയാണ് നടപടി. പാർട്ടി വിരുദ്ധ പ്രകടനം നടത്തിയതിനാണ് തോമസിനെ പുറത്താക്കിയത്. ഇന്ന് തൃക്കാക്കരയിൽ എൽഡിഎഫ് കൺവെൻഷനിൽ കെവി തോമസ് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. നേരത്തെ തന്നെ ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം കെപിസിസി മുന്നോട്ടുവച്ചിരുന്നു. എന്നാൽ, അന്ന് നടപടിയെടുക്കാൻ എഐസിസി തയ്യാറായിരുന്നില്ല.
Story Highlights: thiruvanchoor radhakrishnan against kv thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here