എന്താണ് തക്കാളി പനി ? രോഗ ലക്ഷണങ്ങൾ എന്തെല്ലാം ? [ 24 Explainer ]

ഒരിടവേളയ്ക്ക് ശേഷം തക്കാളി പനിയുടെ ഭീതി പടരുകയാണ്. എന്താണ് തക്കാളി പനി ? എന്തെല്ലാമാണ് രോഗലക്ഷണങ്ങൾ ? അറിയാം 24 Explainer ൽ ( tomato fever symptoms explained )
തക്കാളി പനി
ആർക്ക് വേണമെങ്കിലും തക്കാളി പനി വരാം. പനി വരുമ്പോൾ ദേഹത്ത് ചെറിയ ചുവന്ന തടിപ്പുകൾ ഉണ്ടാകും. അതുകൊണ്ടാണ് തക്കാളി പനി എന്ന പേര് വന്നത്.
രോഗലക്ഷണങ്ങൾ
ക്ഷീണം, പേശി വേദന, വയറ് വേദന, ഓക്കാനം, ഛർദി, വയറിളക്കം, ചുമ, തുമ്മൽ, മൂക്കൊലിപ്പ്, പനി, മേല് വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തൊലിയിൽ ചുവന്ന തടിപ്പും മറ്റും കണ്ടുവരാറുണ്ട്.
Read Also: കൊവിഡ് ഭേദമായി ആശുപത്രി വിട്ടാലും ഒരു ലക്ഷണം രണ്ട് വര്‍ഷക്കാലം നിലനില്‍ക്കും:ലാന്‍സെറ്റ് പഠനം
ചികിത്സ
മറ്റ് വൈറൽ പനികളെ പോലെ തക്കാളി പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. അതുകൊണ്ട് തന്നെ തക്കാളഇ പനി ബാധിതനായ വ്യക്തി ഐസൊലേഷനിൽ ഇരിക്കണമെന്ന് ഡോ. അരുണ പറയുന്നു. ഇവർ ഉപയോഗിച്ച പാത്രങ്ങൾ, തുണികൾ എന്നിവ ശുചിയാക്കിയതിന് ശേഷം മാത്രമേ മറ്റൊരാൾ ഉപയോഗിക്കാവു.
തക്കാളി പനിക്ക് മരുന്ന് ഉണ്ട്. അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം.
Story Highlights: tomato fever symptoms explained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here