കൊവിഡ് ഭേദമായി ആശുപത്രി വിട്ടാലും ഒരു ലക്ഷണം രണ്ട് വര്‍ഷക്കാലം നിലനില്‍ക്കും:ലാന്‍സെറ്റ് പഠനം

കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന രോഗികളില്‍ പകുതിപ്പേര്‍ക്കും ഒരു രോഗലക്ഷണം രണ്ട് വര്‍ഷത്തോളം നിലനില്‍ക്കുമെന്ന കണ്ടെത്തലുമായി ലാന്‍സെറ്റ് പഠനം. ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. കൊവിഡ് ബാധിച്ച ഭൂരിഭാഗം പേര്‍ക്കും വിവിധ അവയവങ്ങളെ ബാധിക്കുന്ന ദൂരവ്യാപകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനം സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡിന്റെ വിവിധ ലക്ഷണങ്ങളില്‍ ഒരെണ്ണമെങ്കിലും പകുതിയോളം പേരില്‍ രണ്ട് വര്‍ഷം വരെ നിലനില്‍ക്കുമെന്ന് പഠനം കണ്ടെത്തുന്നു.
ശാരീരികവും മാനസികവുമായ ആരോഗ്യം കാലക്രമേണ വീണ്ടെടുക്കാനാകുമെങ്കിലും ഒരു ലക്ഷണമെങ്കിലും നിരവധി രോഗികളില്‍ അവശേഷിക്കുന്നതായി ലാന്‍സെറ്റ് പറയുന്നു. കിതപ്പ്, ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട്, ക്ഷീണം, ഉറക്കമില്ലായ്മ മുതലായ ലക്ഷണങ്ങളാണ് കൂടുതലായി കൊവിഡ് ബാധിച്ചവരില്‍ രണ്ട് വര്‍ഷത്തോളം അവശേഷിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ ആദ്യ തരംഗത്തില്‍ രോഗബാധതരായ ചൈനയിലെ 1192 രോഗികളിലാണ് പഠനം നടത്തിയത്. 2020 ജനുവരി ഏഴ് മുതല്‍ മെയ് 29 വരെയുള്ള കാലയളവിലാണ് ഇവര്‍ കൊവിഡ് ബാധിതരായത്. കൊവിഡ് മുക്തി നേടി ആറ് മാസത്തിന് ശേഷവും ഒരു വര്‍ഷത്തിനുശേഷവും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇവരില്‍ വിശദമായ പഠനങ്ങള്‍ നടന്നു. ഓരോ പഠനം കഴിയുമ്പോഴും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി കാണുന്നുണ്ടെങ്കിലും ഒരു ലക്ഷണമെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷവും അവശേഷിക്കുന്നുവെന്ന് പഠനം കണ്ടെത്തുകയായിരുന്നു.
Story Highlights: Half Of Covid Survivors Have 1 Symptom two years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here