കൊല്ലത്ത് കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി

കൊല്ലം കൊട്ടിയം തഴുത്തലയില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി. മുട്ടക്കാവ് സ്വദേശി സുധീര്‍ ഇന്നലെ ഉച്ചയോടെയാണ് കിണറിനുള്ളില്‍ അകപ്പെട്ടത്. ഇയാളുടെ ആരോഗ്യനില പരിശോധിച്ചുവരികയാണ്.
കൊട്ടിയം പുഞ്ചിരി ചിറയില്‍ കിണറ്റില്‍ റിങ്ങ് ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ സുധീര്‍ കിണറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. മണ്ണിനടിയിലായ ഇയാളെ കണ്ടെത്താനായി സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉച്ചക്ക് ഒരു മണിയോടെയാണ് സുധീര്‍ അപകടത്തില്‍ പെട്ടത്. 60 അടി താഴ്ചയുള്ള കിണറിനുള്ളിലാണ് ഇയാള്‍ പെട്ടത്. പൊലീസിനും ഫയര്‍ഫോഴ്‌സിനും ഒപ്പം നാട്ടുകാരും പങ്കാളികളായാണ് സുധീറിനെ രക്ഷപെടുത്തിയത്.
Story Highlights: Worker found trapped in well in Kollam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here