ടീസറിൽ തിളങ്ങി പുതിയ സ്കോർപിയോ; കാത്തിരിപ്പോടെ വാഹന പ്രേമികൾ…

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി സ്കോർപിയോയുടെ ടീസർ. ഇസഡ് 101 എന്ന കോഡുനാമത്തിൽ വികസിപ്പിക്കുന്ന പുതിയ സ്കോർപിയോയുടെ ടീസർ മഹീന്ദ്ര പുറത്തുവിട്ടു. വരും മാസങ്ങളിൽ വാഹനത്തിന്റെ വിലയും കൂടുതൽ വിവരങ്ങളും അറിയാൻ സാധിക്കും. ഇപ്പോൾ നിലവിലുള്ള സ്കോര്പിയോയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് പുതിയ മോഡൽ രംഗത്തിറക്കുന്നത്. പുതിയ ലോഗോ, ഗ്രിൽ ഗ്രില്ലിന്റെയും വശങ്ങളുടേയും ടീസർ വിഡിയോയാണ് മഹീന്ദ്ര ഇപ്പോൾ പുറത്തുവിട്ടത്. മഹീന്ദ്ര പുതിയ ലോഗോ നൽകി അവതരിപ്പിക്കുന്ന രണ്ടാമത്തെ വാഹനമാണ് ഇത്.
എന്തുതന്നെയാണെങ്കിലും ടീസർ വാഹനപ്രേമികൾക്കിടയിൽ ചർച്ചയായി. മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയിലാണ് പുതിയ മോഡൽ ഡിസൈൻ ചെയ്തത്. ചെന്നൈയിലെ മഹീന്ദ്ര റിസേർച്ച് വാലിയിൽ എൻജിനീയേറിങ് ചെയ്ത ശേഷമാണ് വാഹനം പുറത്തിറക്കുക. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് മഹീന്ദ്ര അറിയിക്കുന്നത്.
എക്സ്‌യുവി 700നു സമാനമായ ഗ്രില്ലും ഹണികോമ്പ് ഫിനിഷുള്ള എയർഡാമുകളും സിൽവർ നിറത്തിലുള്ള സ്കിഡ് പ്ലേറ്റുകളും ഡ്യുവൽ പോഡ് ഹെഡ്‌ലാപും മസ്കുലറായ ഷോൾഡർ ലൈനുമാണ് പുതിയ വാഹനത്തിലുള്ളത്. മഹീന്ദ്രയിലെ വലിയൊരു മാറ്റത്തിന് വഴിവെച്ച വാഹനമാണ് സ്കോർപിയോ. 2002 ലാണ് ഇത് ആദ്യമായി ഇന്ത്യൻ വിപണിയിലെത്തുന്നത്. നീണ്ട 20 വർഷമായി നിർമാണത്തിലിരിക്കുന്ന വാഹനത്തിന്റെ മൂന്ന് ഫെയ്സ്‌ലിഫ്റ്റുകൾ വിവിധ കാലങ്ങളിലായി വിപണിയിലെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ നിരത്തിൽ ഒരു വർഷത്തിൽ അധികമായി പരീക്ഷണയോട്ടം നടത്തുന്നുണ്ട് വാഹനം. മഹീന്ദ്രയുടെ ലാഡർ ഫ്രെയിമിലാണ് പുതിയ സ്കോർപിയോ നിർമിക്കുന്നത്. ഥാറിലും എക്സ്‌യുവി 700 ലും ഉപയോഗിക്കുന്ന പുതിയ എൻജിനാണ് സ്കോർപ്പിയോയിലും. പുതിയ എൻജിൻ പെട്രോൾ, ഡീസൽ എൻജിനുകളോടെ പുതിയ വാഹനം എത്തും. പെട്രോൾ പതിപ്പിൽ 2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 2.2 ലീറ്റർ എൻജിനുമുണ്ടാകും. മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന് നാലുവീൽ ഡ്രൈവ് മോഡലുമുണ്ടാകും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here