പിശുക്കിലൂടെ ലാഭിക്കുന്ന കോടികൾ; ലോകത്തിലെ പിശുക്കിയായ കോടീശ്വരി…

ജെറ്റ് സ്വന്തമാക്കുന്ന, ബംഗ്ലാവുകൾ വിലയ്ക്ക് വാങ്ങുന്ന, ഇഷ്ടമുള്ളതെല്ലാം സ്വന്തമാക്കുന്ന കോടീശ്വരന്മാരെ കണ്ടാണ് നമുക്ക് ശീലം. എന്നാൽ ഇനി പരിചയപ്പെടുത്താൻ പോകുന്ന ഈ അമേരിക്കക്കാരി കോടീശ്വരി ആളൊരു പിശുക്കിയാണ്. വെറും പിശുക്കിയല്ല അറുപിശുക്കി. എയ്മീ എലിസബത്ത് എന്നാണ് ഇവരുടെ പേര്. താനൊരു പിശുക്കിയാണെന്ന് എയ്മി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയിലെ ലാസ്വേഗാസിലാണ് ഈ അമ്പതുകാരി താമസിക്കുന്നത്. അഞ്ചു കോടി മില്യൺ അമേരിക്കൻ ഡോളറിന് ഉടമയാണ് എയ്മീ എലിസബത്ത്. തനിക്ക് പണം ചിലവാക്കാൻ മടിയാണെന്നും അതുകൊണ്ട് തന്നെ വളരെ പിശുക്കിയാണ് ജീവിക്കുന്നതെന്നും എയ്മി പറഞ്ഞു. ഇതിനായി എയ്മി ചെയുന്ന കാര്യങ്ങളാണ് ആളുകളെ അത്ഭുതപ്പെടുത്തിയത്. ഭക്ഷണത്തിന് പോലും ചിലവ് ചുരുക്കിയാണ് അവർ ജീവിക്കുന്നത്. അതിനായി പൂച്ചക്കുള്ള ഭക്ഷണമാണ് താൻ കഴിക്കുന്നതെന്നും എയ്മി വെളിപ്പെടുത്തി. ഇതേ ഭക്ഷണം തന്നെയാണ് വിരുന്നുകാർക്കും നൽകാറ്. തന്റെ ചെലവു ചുരുക്കൽ രീതികളും പിശുക്കും ആളുകൾക്ക് ഇഷ്ടപെടണമെന്നില്ല. പക്ഷെ ഞാൻ അത് കാര്യമാക്കി എടുക്കുന്നില്ലെന്നാണ് എയ്മിയുടെ മറുപടി.
മാസം ആയിരം ഡോളറാണ് എയ്മിയുടെ ചെലവ്. അതിൽ നിന്ന് ഒരു രൂപ പോലും കൂടാൻ എയ്മി സമ്മതിക്കില്ല. അതുകൊണ്ട് തന്നെ വീട്ടിലേക്ക് പുതുതായി ഒരു സാധനം പോലും വാങ്ങാനോ, ഉള്ളത് കളയാനോ എയ്മി തയാറല്ല. ആ ഒരൊറ്റ തീരുമാനം കൊണ്ട് അവർ ലഭിക്കുന്നത് രണ്ട് ലക്ഷം ഡോളറാണ്. പണച്ചെലവ് കുറയ്ക്കാൻ ഇതുകൂടാതെ നിരവധി വഴികളും എയ്മിയുടെ പക്കലുണ്ട്.
ഒന്നാമത്തേത് വാട്ടർ ഹീറ്ററിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ്. ഹീറ്റർ ചൂടാവാൻ എടുക്കുന്ന സമയത്തിൽ നിന്ന് ഒരുമിനിറ്റ് പോലും അധികമായി മീറ്റർ പ്രവർത്തിക്കാൻ എയ്മി സമ്മതിക്കില്ല. ഇതിലൂടെ മാത്രം താൻ എൺപത് ഡോളറാണ് ലാഭിക്കുന്നത് എന്നും അവർ പറയുന്നു. വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാൻ കത്തി കഴുകാറില്ല. തുടച്ചെടുക്കാറാണെന്നും എയ്മി വെളിപ്പെടുത്തി. ഇവിടെ കൊണ്ടൊന്നും തീരുന്നില്ല എയ്മിയുടെ ചെലവ് ചുരുക്കൽ. പത്രം കഴുകാൻ ഉപയോഗിക്കുന്ന സ്‌ക്രബർ പൂർണമായും നശിക്കാതെ താൻ അത് മാറ്റാറില്ലെന്നും എയ്മി തന്നെ വെളിപ്പെടുത്തുന്നു. എയ്മിയുടെ പ്രവർത്തികൾ വിചിത്രമായി തോന്നുമെങ്കിലും എയ്മി അതൊന്നും കാര്യമാക്കി എടുക്കില്ലെന്ന് മാത്രം.
Story Highlights: aimee elizabeth las vegas millionaire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here