ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് ബാംഗ്ലൂർ ഡേയ്‌സിലേക്ക് തെരഞ്ഞെടുത്തത്; നടാഷയുടെ നായക്കുട്ടി ഓർമയായി…

പ്രേക്ഷകർ വളരെയധികം ആഘോഷമാക്കിയ സിനിമയാണ് ബാംഗ്ലൂർ ഡേയ്സ്. മലയാളത്തിലെ തന്നെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്ന്. എട്ട് വർഷം പിന്നിട്ടിട്ടും ചിത്രം മലയാളികൾക്ക് സമ്മാനിച്ച പുതുമ ഇന്നും അതുപോലെ നിൽക്കുന്നു എന്നുവേണം പറയാൻ. അജുവും കുട്ടനും കുഞ്ചുവും എല്ലാം നമുക്ക് പ്രിയപെട്ടവരായി. അതിൽ ഓരോ കഥാപാത്രങ്ങളും ജനഹൃദയങ്ങളിൽ സ്ഥാനം നേടിയവരാണ്. അതിലെ പ്രധാന കഥാപത്രങ്ങളിൽ ഒന്നാണ് നിത്യാമേനോൻ വേഷമിട്ട നടാഷയുടെ നായക്കുട്ടി. കഴിഞ്ഞ ദിവസമാണ് നായകുട്ടി ഈ ലോകത്തോട് വിടപറഞ്ഞത്.
ബസവനഗുഡി സ്വദേശി വരുണിന്റെ അരുമയായ നായ സിംബയായിരുന്നു നടാഷയുടെ നായക്കുട്ടിയായി വെള്ളിത്തിരയിലെത്തിയത്. ബാംഗ്ലൂർ ഡെയ്‌സിൽ വളരെ കുറച്ച് സീനുകളിലെ ഇവൻ എത്തുന്നുള്ളൂവെങ്കിലും ഓരോ സീനുകളും പ്രേക്ഷകന് പ്രിയപ്പെട്ടതായിരുന്നു.
ബെംഗളൂരു ഡേയ്‌സിന് ശേഷം നാലു കന്നഡ സിനിമയിലും സിംബ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങളിലും ബെംഗളൂരുവിലെ വിവിധ ക്ലബ്ബുകൾ സംഘടിപ്പിച്ച ശ്വാനപ്രദർശനത്തിനും സജീവമായി സാന്നിധ്യമായിരുന്നു സിംബ. നാനു മത്തു ഗുണ്ട, ഗുൽട്ടൂ, വാജിദ്, ശിവാജി സൂറത്ത്കൽ തുടങ്ങിയവയാണ് സിംബ അഭിനയിച്ച മറ്റ് സിനിമകൾ. ബസവനഗുഡി സ്വദേശിയായ സ്വാമിയാണ് സിംബയുടെ പരിശീലകൻ.
ഒരു വയസ് പ്രായമുണ്ടായിരുന്നപ്പോൾ ആണ് സിംബയെ ബാംഗ്ലൂർ ഡേയ്സിലേക്ക് തെരെഞ്ഞെടുത്തത്. 30 ദിവസം പ്രായമുള്ളപ്പോൾ മുതൽ സിംബയ്ക്ക് പരിശീലനം നൽകുന്നുണ്ട്. നിരവധി പുരസ്കാരങ്ങളും സിമ്പയെ തേടിയെത്തിയിട്ടുണ്ട്. സിനിമയിൽ മാത്രമല്ല ശ്വാനപ്രദർശനങ്ങളിലും താരമായിരുന്നു സിംബ.
Story Highlights: “banglore days” movie dog gone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here