ന്യൂനപക്ഷത്തെ ഭയപ്പെടുത്തി നിർത്തുന്നു; മോദി സർക്കാരിനെതിരെ സോണിയാ ഗാന്ധി

മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചിന്തർ ശിബിരത്തിൽ സോണിയാ ഗാന്ധി. മോദി സർക്കാരിന്റേത് വിഭജനത്തിലൂന്നിയ ഭരണമാണ്. ന്യൂനപക്ഷത്തെ ഭയപ്പെടുത്തി നിർത്തുന്നു.
രാജ്യത്തെ സ്ഥിരമായ ധ്രുവീകരണാവസ്ഥയിൽ നിർത്തുക, നിരന്തരമായ ഭയത്തിലും അരക്ഷിതാവസ്ഥയിലും ജീവിക്കാൻ ആളുകളെ നിർബന്ധിക്കുകയാണ് മോദി സർക്കാരെന്ന് സോണിയാ ഗാന്ധി വിമർശിച്ചു.
തിരിച്ചുവരവിന് വഴിയൊരുക്കാന്‍ കോണ്‍ഗ്രസിന്റെ നവ സങ്കല്‍പ് ചിന്തന്‍ ശിബിറിന്
ഉദയ്പൂരിൽ തുടക്കമായിരിക്കുകയാണ് . നാനൂറിലധികം നേതാക്കള്‍ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ സംഘടനാ ചുമതലകളിലെ അഴിച്ചുപണി ചര്‍ച്ചയാകും. യുവാക്കളുടെ പാര്‍ട്ടിയെന്ന പുതിയ ബ്രാന്‍ഡിലേക്ക് മാറുന്നതിലേക്ക് ചര്‍ച്ചകള്‍ നീങ്ങും.
50 വയസിന് താഴെയുള്ളവര്‍ക്ക് സംഘടനാചുമതലയില്‍ പ്രാമുഖ്യം നല്‍കുന്ന മാറ്റത്തിനാണ് ചിന്തന്‍ ശിബിര്‍
പദ്ധതിയിടുന്നത്. വാക്കിലൊതുങ്ങില്ല മാറ്റമെന്ന സോണിയാ ഗാന്ധിയുടെ പ്രഖ്യാപനം, ഉദയ്പൂര്‍ സമ്മേളന പ്രതിനിധികളുടെ പട്ടികയില്‍ വ്യക്തമാണ്. പങ്കെടുക്കുന്ന 422 പേരില്‍ പകുതിയും 50 വയസില്‍ താഴെ പ്രായമുള്ളവര്‍. അതില്‍ തന്നെ 35 ശതമാനം പേര്‍ക്ക് നാല്‍പതിന് താഴെ മാത്രം പ്രായം. 21 ശതമാനത്തോളം വനിതാപ്രാതിനിധ്യം. യൂത്ത് കോണ്‍ഗ്രസിന്റെയും എന്‍എസ് യുവിന്റെയും നേതൃനിര ഒന്നടങ്കം ഉദയ്പൂരിലുണ്ട്.
Read Also: അടിമുടി മാറ്റത്തിലേക്കോ? കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറിന് ഇന്ന് തുടക്കം
സമീപ കാല തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി മറികടക്കാന്‍, പ്രവര്‍ത്തന രീതി അടിമുടി പൊളിച്ചെഴുതണമെന്ന തിരിച്ചറിവോടെയാണ് ചിന്തന്‍ ശിബിറിലേക്ക് കോണ്‍ഗ്രസ് എത്തിയത്. യുവാക്കളുടെ പാര്‍ട്ടിയാക്കി മാറ്റാനുള്ള തീരുമാനത്തിനെതിരെ സമ്മേളനം തുടങ്ങും മുമ്പ് തന്നെ മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. ആകെ ഒറ്റയ്ക്ക് ഭരണം കൈവശമുള്ളത് രാജസ്ഥാനിലും ഛത്തീസ്ഗഡിലുമാണ്.
Story Highlights: ‘Brutalising minorities’: At Chintan Shivir, Sonia Gandhi’s sharp attack on govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here