Advertisement

ഡൽഹിയിലെ തീപിടിത്തം; മരണം 26 ആയി

May 13, 2022
Google News 1 minute Read

പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 26 പേർക്ക് ദാരുണാന്ത്യം. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിക്കുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വ്യാപാര വ്യവസായ സ്ഥാപനങ്ങളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഒന്നാം നിലയിലാണ് സിസിടിവി നിർമ്മിക്കുന്ന ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടത്തെ സ്റ്റാഫുകളാണ് മരിച്ചവരിൽ ഏറെയും.

Read Also: ഡൽഹി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 32.5 കോടിയുടെ സ്വർണം പിടികൂടി

ലഭ്യമായ വിവരമനുസരിച്ച് തീപിടിത്തത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റ് ചികിത്സയിലുള്ള പലരുടെയും നില അതീവ ​ഗുരുതരമാണ്. മൂന്ന് നിലകളിലായി തീ പടർന്നിട്ടുണ്ടെന്ന് ഡിസിപി സമീർ ശർമയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

തീ അണയ്ക്കാൻ 24 ഫയർ എഞ്ചിനുകളാണ് സ്ഥലത്തെത്തിയത്. വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായതെന്ന് ഡൽഹി ഫയർ സർവീസസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യം 10 ​​അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. പിന്നീട് തീ നിയന്ത്രണവിധേയമാക്കാൻ 14 യൂണിറ്റുകളെ കൂടി എത്തിക്കുകയായിരുന്നു.

Story Highlights: Delhi fire; Death toll rises to 26

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here