Advertisement

കോൺ​ഗ്രസ് തലപ്പത്തേയ്ക്കുള്ള രാഹുലിന്റെ വരവിൽ ജി23 നേതാക്കൾക്കും എതിർപ്പില്ല

May 13, 2022
2 minutes Read
rahul gandhi

കോൺ​ഗ്രസ് തലപ്പത്തേയ്ക്കുള്ള രാഹുൽ ​ഗാന്ധിയുടെ വരവിൽ ജി23 നേതാക്കൾക്കും എതിർപ്പില്ല. ​ഗുലാംനബി ആസാദും ആനന്ദ് ശർമ്മയും ഉൾപ്പടെയുള്ള നേതാക്കൾ രാഹുലിനെ പിന്തുണച്ച് രം​ഗത്തെത്തി. കോൺ​ഗ്രസ് പാർട്ടിയിൽ ഐക്യം ഉറപ്പാക്കാൻ രാഹുൽ അദ്ധ്യക്ഷനാകണമെന്നാണ് ചിന്തൻ ശിബിരം പ്രതിനിധികൾ ആവശ്യപ്പെട്ടത്.

മുന്‍ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍ എംപി, വിവേക് തന്‍ഘ, എഐസിസി ഭാരവാഹികളായ മുകുള്‍ വാസ്‌നിക്, ജിതേന്ദ്ര പ്രസാദ്, മുതിര്‍ന്ന നേതാക്കളായ ഭുപീന്ദര്‍ സിംഗ് ഹൂഡ, രാജേന്ദ്ര കൗര്‍ ഭട്ടാല്‍, എം വീരപ്പമൊയ്‌ലി, പൃഥ്വിരാജ് ചൗഹാന്‍, പി ജെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബര്‍, അരവിന്ദ് സിംഗ് ലവ്‌ലി, കൗള്‍ സിംഗ് ഠാക്കൂര്‍, അഖിലേഷ് പ്രസാദ് സിംഗ്, കുല്‍ദീപ് ശര്‍മ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത് എന്നിവരാണ് ജി 23 അംഗങ്ങള്‍. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സ്ഥിതിയില്‍ സംഘടനയില്‍ സമഗ്ര അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് 2020 ഓഗസ്റ്റിലാണ് ജി 23 നേതാക്കള്‍ ആദ്യമായി സോണിയ ഗാന്ധിക്ക് കത്തു നല്‍കുന്നത്. കടുത്ത വിമര്‍ശനങ്ങളാണ് അന്ന് നേതാക്കള്‍ ഉയര്‍ത്തിയത്.

Read Also: കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ

ഒരിടവേളയ്ക്ക് ശേഷമാണ് കോൺ​ഗ്രസ് പാർട്ടിയുടെ തലപ്പത്തേയ്ക്ക് വീണ്ടും രാഹുൽ ​ഗാന്ധിയെത്തുന്നത്. ചിന്തൻ ശിബിരത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടത്തുക. രാഹുൽ ​ഗാന്ധി വീണ്ടും കോൺ​ഗ്രസ് അദ്ധ്യക്ഷനാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ട്വന്റിഫോറിനോട് പറഞ്ഞു. പാർട്ടി ഐക്യത്തിന് രാഹുൽ ​ഗാന്ധി തലപ്പത്തേയ്ക്ക് വരണമെന്നാണ് പൊതു അഭിപ്രായം. ഏകകണ്ഠമായി രാഹുൽ ​ഗാന്ധിയെ തെരഞ്ഞെടുക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി.

ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് ചിന്തൻ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരിൽ തുടക്കമിട്ടിരിക്കുന്നത്. പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികൾ ചിന്തൻ ശിബിരത്തിൽ ചർച്ച ചെയ്യുകയാണ്. കോൺ​ഗ്രസ് അദ്ധ്യക്ഷനായി രാഹുൽ തന്നെ വരണമെന്നാണ് നേതാക്കൾ അഭിപ്രായം. സംഘടനാപരമായി പാർട്ടിക്ക് പുതുജീവൻ നൽകുകയാണ് ചിന്തൻ ശിബിരത്തിന്റെ ലക്ഷ്യം.

Story Highlights: G23 leaders have no objection to Rahul’s candidature for the Congress post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top