Advertisement

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയിൽ വർധനവ്

May 13, 2022
1 minute Read
gold

കേരളത്തിൽ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയിൽ നേരിയ വർധനവ്. ഒരു പവന് 360 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 37760 രൂപയും ഒരു ഗ്രാം സ്വർണത്തിന് 4720 രൂപയുമായി. കഴിഞ്ഞ ആഴ്ച്ച സ്വർണ വിലയിൽ തുടർച്ചയായി കുറവുണ്ടായിരുന്നു. തിങ്കളാഴ്‌ച സ്വർണവിലയിൽ നേരിയ വർധനവുണ്ടായ ശേഷം തുടർച്ചയായി രണ്ട് ദിവസം വില കുറഞ്ഞിരുന്നു.

Read Also: സ്വര്‍ണ വിലയില്‍ നേരിയ കുറവ്

സ്വർണത്തിന്റെ വില ഇടിയുമെന്ന സൂചന നൽകിയശേഷമാണ് വിലയിൽ ഇന്ന് വീണ്ടും വർധനവുണ്ടായത്. ഡോളറിന്‍റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെയാണ് കഴിഞ്ഞ ആഴ്ച്ചയിലെ 5 ദിവസവും തുടർച്ചയായി സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയത്.

ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് വന്നതിനാൽ സുരക്ഷിത നിക്ഷേപമായി ആളുകള്‍ സ്വർണം തെരഞ്ഞെടുത്തതോടെ വില ഉയർന്ന് നിൽക്കുകയായിരുന്നു. സ്വർണ വിലയുടെ കാര്യത്തിൽ ഇനിയും ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദ​ഗ്ധർ പറയുന്നു.

Story Highlights: Gold prices rise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top