ഐപിഎൽ സമാപനച്ചടങ്ങ്; രൺവീർ സിംഗും എആർ റഹ്മാനും പങ്കെടുക്കും

ഐപിഎൽ സമാപനച്ചടങ്ങ് കളറാവും. ബോളിവുഡ് നടൻ രൺവീർ സിംഗും സംഗീതജ്ഞൻ എആർ റഹ്മാനും ചടങ്ങിൽ പങ്കെടുക്കും. ഇരുവരും ചേർന്നൊരുക്കുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഷോ പരിപാടിയുടെ മുഖ്യ ആകർഷണമാവും. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാവും ചടങ്ങുകൾ.
ഫൈനൽ മത്സരം അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ചാണ്. മെയ് 29ന് കലാശപ്പോര് നടക്കും. 27ന് രണ്ടാം ക്വാളിഫയറും അഹ്മദാബാദിൽ വച്ച് തന്നെ നടക്കും. ഒന്നാം ക്വാളിഫയറും എലിമിനേറ്ററും കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വച്ചാവും നടക്കുക. എല്ലാ മത്സരങ്ങൾക്കും പൂർണ തോതിൽ കാണികളെ അനുവദിക്കും. ബിസിസിഐ അപെക്സ് കൗൺസിൽ യോഗത്തിനു ശേഷം പ്രസിഡൻ്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്.
Story Highlights: ipl ar rahman ranveer singh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here