പുല്‍വാമയില്‍ പൊലീസുകാരന് വെടിയേറ്റു

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പൊലീസുകാരന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ റിയാസ് അഹമ്മദ് തോക്കറിന് വെടിയേറ്റു. മേഖലയില്‍ സുരക്ഷാസേന ശക്തമായ തെരച്ചില്‍ നടത്തുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഹമ്മദ് തോക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുല്‍വാമ ജില്ലയിലെ ഗുഡാരു മേഖലയിലാണ് ഭീകരരുടെ ആക്രമണത്തില്‍ പൊലീസുകാരന് വെടിയേറ്റത്. അതിനിടെ ഇന്നലെ സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാമില്‍ ഭീകരരുടെ ആക്രമണത്തില്‍ ശ്മീരി പണ്ഡിറ്റ് സമുദായത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. വലിയ ജനാവലിയാണ് പ്രദേശത്തെത്തിയിട്ടുള്ളത്.
Story Highlights: police officer shot by terrorist in Pulwama
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here