കോൺഗ്രസിന്റെ തലപ്പത്തേയ്ക്ക് വീണ്ടും രാഹുൽ ഗാന്ധിയെത്തുന്നു

കോൺഗ്രസ് പാർട്ടിയുടെ തലപ്പത്തേയ്ക്ക് വീണ്ടും രാഹുൽ ഗാന്ധിയെത്തുന്നു. ചിന്തൻ ശിബിരത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടത്തുക. രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അദ്ധ്യക്ഷനാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ട്വന്റിഫോറിനോട് പറഞ്ഞു. പാർട്ടി ഐക്യത്തിന് രാഹുൽ ഗാന്ധി തലപ്പത്തേയ്ക്ക് വരണമെന്നാണ് പൊതു അഭിപ്രായം. ഏകകണ്ഠമായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി.
Read Also: ദലിത് പെൺകുട്ടിയും രാജ്യത്തിന്‍റെ മകളാണ്; ബലാത്സംഗ കൊലയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് ചിന്തൻ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരിൽ തുടക്കമിട്ടിരിക്കുന്നത്. പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികൾ ചിന്തൻ ശിബിരത്തിൽ ചർച്ച ചെയ്യുകയാണ്. കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ തന്നെ വരണമെന്നാണ് നേതാക്കൾ അഭിപ്രായം. സംഘടനാപരമായി പാർട്ടിക്ക് പുതുജീവൻ നൽകുകയാണ് ചിന്തൻ ശിബിരത്തിന്റെ ലക്ഷ്യം.
ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധിയും സംഘവും ട്രെയിനിലാണ് വന്നത്. സാധാരണക്കാരന്‍റെ പ്രശ്നങ്ങൾ മനസിലാക്കാനാണ് ട്രെയിൻ യാത്രയെന്നാണ് കോൺഗ്രസ് പറയുന്നത്. രാഹുൽ ഗാന്ധി പാർട്ടിയെ നയിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
Story Highlights: Rahul Gandhi returns to Congress leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here